തെരുവ്നായയെ കൊന്ന് കെട്ടിത്തൂക്കി ഇലയും പൂക്കളും വെച്ചു; സംഭവം ആക്രമണം ഉണ്ടായതിന് പിന്നാലെ


കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സംശയിക്കുന്നത്.

പെരുന്നയിൽ തെരുവുനായയെ കെട്ടിത്തൂക്കിയ നിലയിൽ

ചങ്ങനാശ്ശേരി: പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം.

മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വെച്ചിരുന്നു. ആരാണ് കൊന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സംശയിക്കുന്നത്.

വിവരമറിഞ്ഞ് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രാവിലെതന്നെ മറവ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

നായ്ക്കൾ കൂട്ടത്തോടെ ചത്തതിൽ പോലീസ് അന്വേഷണം തുടങ്ങി

പെരുവ: മുളക്കുളം കാരിക്കോട് നായ്‌ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാവിലെ മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ 12 നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് അന്വേഷണം. കുന്നപ്പിള്ളി സ്വദേശിനി ശ്രീലക്ഷ്മി സന്തോഷും മറ്റു രണ്ടുപേരും നൽകിയ പരാതിയിലാണ് അന്വേഷണം.

മൃഗങ്ങളോട് ക്രൂരത കാട്ടിയാൽ ചുമത്തുന്ന ഐ.പി.സി. 429-ാം വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. വെള്ളൂർ എസ്.ഐ. വിജയപ്രസാദിന്റെ നേതൃത്വത്തിൽ ചത്ത രണ്ട് നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് മുളക്കുളം വെറ്ററിനറി ആശുപത്രിയിലെ ഡോ. വിദ്യാദേവിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി.

കാക്കനാട്ടെയും തിരുവല്ലയിലെയും ലാബുകളിൽ നായ്ക്കളുടെ സാമ്പിളുകളുടെ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകൂ.

വിഷം ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാകൂ. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തുകിടന്ന നായ്ക്കളെ നാട്ടുകാർതന്നെ കുഴിയെടുത്ത് മറവുചെയ്യുകയായിരുന്നു.

Content Highlights: stray dog body found hanged changanassery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented