തുടക്കം അശ്ലീല സന്ദേശങ്ങളിൽ, വീട്ടിൽ സംഭവിക്കാൻ പോകുന്നത് നേരത്തെ വാട്സാപ്പിലെത്തും; അന്വേഷണം


ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മകൾ സജിതയുടെ ഫോണിലാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. വീട്ടുവളപ്പിലേക്കു കടന്നാലുടൻ ഇവരുടെ മൊബൈൽ ഫോൺ തനിയെ ഓഫ് ആകുകയും പിന്നീട് ഓൺ ആകുകയും ചെയ്യും.

തകർന്ന സ്വിച്ച് ബോർഡ്, അജ്ഞാതസന്ദേശം എത്തിയതിനുപിന്നാലെ തകർന്ന മോട്ടോറുകളുടെ കപ്പാസിറ്ററുമായി വിലാസിനി

കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിലെ ദുരൂഹതനിറഞ്ഞ സംഭവങ്ങളുടെ യാഥാർഥ്യം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. സൈബർസെൽ, വൈദ്യുതി ബോർഡ്, ഇലക്‌ട്രോണിക്‌സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണമാണ് നടത്തുന്നത്.

രാജനും കുടുംബവും താമസിക്കുന്ന ഈ വീട്ടിൽ വാട്‌സാപ്പ് സന്ദേശമെത്തിയശേഷം വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിക്കുകയും തകരാറിലാകുകയുമാണ്. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്പ് അപകടത്തെ സൂചിപ്പിച്ച് വാട്‌സാപ്പിൽ ശബ്ദസന്ദേശമെത്തിയിരുന്നു. രാജന്റെ ഭാര്യ വിലാസിനിയുടെയും മകൾ സജിതയുടെയും ഫോണുകളിലേക്കാണ് സന്ദേശം എത്തിയിരുന്നത്. വീട്ടിൽ ആരെല്ലാം ഉണ്ടെന്നും ആരെല്ലാം വന്നുപോകുന്നെന്നും സംഭാഷണ വിഷയങ്ങളുമെല്ലാം സന്ദേശമായി എത്തി. വീട്ടിലെ 11 സ്വിച്ച്‌ ബോർഡുകളും മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടോറുകൾ, ഒരു മിക്‌സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി. ‘ചാത്തൻ സേവ’യെന്നും വയറിങ് തകരാറെന്നുമൊക്കെ സംശയിച്ചെങ്കിലും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വിശദപരിശോധന നടത്തിയിട്ടും തകരാർ കണ്ടെത്തിയില്ല. നാട്ടിലെ അറിയപ്പെടുന്ന ഇലക്‌ട്രീഷ്യനാണ് രാജൻ. പോലീസിലും സൈബർ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബവഴക്കാണെന്നുകാട്ടി ആദ്യം കാര്യമായ അന്വേഷണം നടത്തിയില്ല.ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മകൾ സജിതയുടെ ഫോണിലാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. വീട്ടുവളപ്പിലേക്കു കടന്നാലുടൻ ഇവരുടെ മൊബൈൽ ഫോൺ തനിയെ ഓഫ് ആകുകയും പിന്നീട് ഓൺ ആകുകയും ചെയ്യും. മറ്റാരോ നിയന്ത്രിക്കുന്നതുപോലെയാണ് ഈ ഫോണുകളുടെ പ്രവർത്തനം. ഫോണിലുള്ള നമ്പരുകളിലേക്കെല്ലാം അശ്ലീല സന്ദേശങ്ങൾ ചെല്ലുന്നതായിരുന്നു തുടക്കം. ഫോൺ തകരാറാണെന്നുകരുതി സജിത ഇതിനകം മൂന്നു ഫോണുകൾ മാറി.

വീട്ടിൽ നടത്തിയ പരിശോധനയിൽ ചില ചിപ്പുകളും ഇലക്‌ട്രോണിക്സ്‌ സർക്യൂട്ടുകളും കണ്ടെത്തിയെങ്കിലും ഇതൊന്നും ഉപയോഗിച്ച് വൈദ്യുതോപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. യാഥാർഥ്യവും കെട്ടുകഥയും കൂടിച്ചേർന്ന്‌ പ്രചരിച്ചിരിക്കുകയാണെന്നും ശാസ്ത്രീയമായ അന്വേഷണം നടക്കുകയാണെന്നും കൊട്ടാരക്കര പോലീസ്‌ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് പറഞ്ഞു.

Content Highlights: strange incidents happening in house in Kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented