കല്ലേറിൽ വേളാങ്കണ്ണി എക്സ്പ്രസിന്റെ ജനൽച്ചില്ലുകൾ തകർന്നനിലയിൽ
തെന്മല(കൊല്ലം): എറണാകുളത്തുനിന്ന് കൊല്ലം, തെന്മല, തെങ്കാശി വഴി വേളാങ്കണ്ണിക്കുപോയ സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിക്കുനേരേ കല്ലേറ്. കല്ലേറില്‍ തമിഴ്നാട് സ്വദേശിനിയായ 20-കാരിക്ക് മൂക്കിനു പരിക്കേറ്റു.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. തമിഴ്നാട് തഞ്ചാവൂര്‍ ജില്ലയിലെ അതിരാംപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തി കുറച്ചു മുന്നോട്ടുപോകവേയാണ് കല്ലേറുണ്ടാകുകയും ജനല്‍ച്ചില്ല് തകര്‍ന്ന്, വശത്തിരുന്ന യാത്രക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
പട്ടുക്കോട്ട റെയില്‍വേ സ്റ്റേഷന് ഭാഗത്തുെവച്ച് ആദ്യം കല്ലേറുണ്ടായതായും പെട്ടെന്ന് ഷട്ടര്‍ താഴ്ത്തിയതിനാല്‍ അപകടമൊഴിവായതായും ദൃക്സക്ഷിയായ തെന്മല ഡാം സ്വദേശി കണ്ണന് പറഞ്ഞു.
പരിക്കേറ്റ യുവതിയെ 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനിലിറക്കി പരിചരണം നല്കി. യുവതിയും അച്ഛനും കാരക്കുടിയില്‍നിന്ന് നാഗപട്ടണത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.
Content Highlights: stone pelting against velankanni special express train woman injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..