ട്രെയിനുകള്‍ക്ക് നേരേ കല്ലെറിയുന്നത് വര്‍ധിച്ചതായി ആര്‍പിഎഫ് റിപ്പോര്‍ട്ട്; ജാഗ്രതാനിര്‍ദേശം


1 min read
Read later
Print
Share

കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഇതോടെ ഈ സെക്ഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി

വടകര: ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറ് മുന്‍പത്തേതിലും കൂടിയതായി ആര്‍.പി.എഫിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട്, ഷൊര്‍ണൂര്‍, തിരൂര്‍ സെക്ഷനുകളിലാണ് കല്ലേറ് കൂടിയതായി പറയുന്നത്. ഇതോടെ ഈ സെക്ഷനുകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരുമാസം ശരാശരി മൂന്നു തവണയെങ്കിലും കല്ലേറ് ഉണ്ടാവുന്നതായാണ് കണക്ക്. കല്ലേറില്‍ യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ട്രെയിനിനും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നുണ്ട്.

വെസ്റ്റ്ഹില്‍-എലത്തൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍വെച്ച് തിരുവനന്തപുരം നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് കല്ലെറിഞ്ഞ മൂന്നുപേരെ അടുത്തിടെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റെയില്‍വേ ട്രാക്ക് കടന്നുപോവുന്ന വിജനമായ ഭാഗങ്ങളില്‍ തമ്പടിച്ച ലഹരി സംഘങ്ങള്‍ ട്രെയിനിന് കല്ലെറിയുന്നത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പരിശോധനയും ബോധവത്കരണ പരിപാടികളും ശക്തമാക്കാനാണ് ആര്‍.പി.എഫിന്റെ നീക്കം.

Content Highlights: stone pelting against trains in north kerala rpf report

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
baby

1 min

സ്വകാര്യഭാഗത്ത് മാരക പരിക്ക്, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; ഒന്നരവയസ്സുകാരി ഗുരുതരാവസ്ഥയില്‍, ദുരൂഹത

May 28, 2023


crime

1 min

24-കാരന്‍ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു; പ്രതിക്ക് പേവിഷബാധയുണ്ടെന്ന് പോലീസ്

May 27, 2023


police

1 min

ഡ്രൈവിങ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം: 18-കാരിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

May 28, 2023

Most Commented