കുമ്പളത്ത് കല്ലേറിൽ പൊട്ടിയ ജനശതാബ്ദി എക്സ്പ്രസിന്റെ അകം
പനങ്ങാട്(കൊച്ചി): കുമ്പളത്ത് ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് നേരേ കല്ലേറ്്. ഞായറാഴ്ച വൈകീട്ട് 5.30-ന് കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ജനശതാബ്ദി ട്രെയിനിനു നേരേയാണ് കല്ലേറുണ്ടായത്. എറിഞ്ഞത് ആരാണെന്ന് വ്യക്തമല്ല.
ജനാലയിലൂടെ കല്ല് ട്രെയിനിന്റെ അകത്ത് വീഴുകയും ബോഗിയുടെ അകത്തെ ഷീറ്റിന് പൊട്ടല്‍ ഉണ്ടാവുകയും ചെയ്തു. ബോഗിക്കകത്തുനിന്ന് കല്ലും കിട്ടി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. യാത്രക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം ഇടപ്പള്ളിക്ക് സമീപത്തുവെച്ചും തീവണ്ടിക്ക് കല്ലെറിഞ്ഞിരുന്നു.
Content Highlights: stone pelting against train janashathabdhi express in kumbalam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..