മുഹമ്മദ് ജാക്കിർ
അകത്തേത്തറ(പാലക്കാട്): നടക്കാവില്‍ തീവണ്ടിക്കുനേരേയുണ്ടായ കല്ലേറില്‍ യാത്രക്കാരന് നിസ്സാരപരിക്കേറ്റു. വണ്ടിയുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ അകത്തേത്തറയില്‍ സ്ഥിരതാമസമാക്കിയ ബിഹാര്‍ നളന്ദ സ്വദേശി മുഹമ്മദ് ജാക്കിറിനെ (26) റെയില്‍വേ സംരക്ഷണസേന അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11 മണിയോടെ ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിനാണ് കല്ലെറിഞ്ഞത്. വണ്ടി പാലക്കാട് ജങ്ഷന് റെയില്വേസ്റ്റേഷന് എത്തുംമുമ്പാണ് സംഭവം.
യാത്രക്കാര്‍ റെയില്‍വേ സംരക്ഷണസേനയെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുഹമ്മദ് ജാക്കിറിനെ കരിങ്കല്‍ കഷണവുമായി നടക്കാവ് റെയില്‍വേഗേറ്റിനു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു തീവണ്ടിക്ക് കല്ലെറിയാന്‍ ശ്രമിക്കുകയായിരുന്ന ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞതായി ഇയാള്‍ സമ്മതിച്ചു.
Also Read
കല്ലേറില്‍ നിസ്സാരപരിക്കേറ്റ യാത്രക്കാരന് പരാതി നല്‍കിയിട്ടില്ല. തീവണ്ടിക്ക് നാശനഷ്ടം വരുത്തിയതിനാണ് കേസെടുത്തിട്ടുള്ളത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തീവണ്ടിക്കുനേരേ കല്ലെറിയുന്നത് ജാമ്യമില്ലാത്ത വകുപ്പുപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. അഞ്ച് വര്‍ഷംവരെ തടവുശിക്ഷയും ലഭിക്കും. ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണര്‍ ജെതിന്‍ ബി. രാജിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. യു. രമേഷ് കുമാര്‍, എ.എസ്.ഐ. കെ. സുനില്‍ എന്നിവരാണ് പരിശോധന നടത്തിയത്.
Content Highlights: stone pelting against train in palakkad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..