മോഷ്ടിച്ച സ്‌കൂട്ടര്‍ പാചകവാതകം തുറന്നുവിട്ട് കത്തിച്ചു; മയക്കുമരുന്നുലഹരിയില്‍ യുവാവിന്‍റെ പരാക്രമം


തേങ്കുറിശ്ശിയിൽ കത്തിച്ച സ്‌കൂട്ടർ, ഇൻസെറ്റിൽ അൽത്താഫ് ഹുസൈൻ

കുഴല്‍മന്ദം: മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ അഴിഞ്ഞാട്ടം. ബുധനാഴ്ച രാത്രി വീട്ടില്‍ വഴക്കുണ്ടാക്കി പുറത്തിറങ്ങിയ യുവാവ് അയല്‍വാസിയുടെ സ്‌കൂട്ടര്‍കൊണ്ടുപോയി കത്തിച്ചു. മില്‍മാബൂത്തിലെ പാചകവാതക സിലിന്‍ഡര്‍ പുറത്തെടുത്താണ് സ്‌കൂട്ടര്‍ കത്തിച്ചത്. ഇതിനുശേഷം പെട്രോള്‍പമ്പിലെത്തി പ്രശ്‌നമുണ്ടാക്കുന്നതിനിടെ പോലീസെത്തി പിടികൂടി.

തേങ്കുറിശ്ശി കോച്ചാങ്കുളം തുപ്പാരക്കളം അല്‍ത്താഫ് ഹുസൈനാണ് (25) പിടിയിലായത്. ലഹരിമരുന്ന് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെ പുതുനഗരത്ത് അടിപിടിയുണ്ടാക്കിയ ശേഷമാണ് അല്‍ത്താഫ് വീട്ടിലെത്തിയതെന്നും പോലീസ് പറഞ്ഞു. അല്‍ത്താഫ് കോച്ചാങ്കുളത്തെ ഡ്രൈവിങ് സ്‌കൂള്‍ വളപ്പിലുണ്ടായിരുന്ന കാറിന്റെ ചില്ല് അടിച്ചുപൊട്ടിച്ചതായും പറയുന്നു. പിന്നീട് സമീപത്തെ ചായക്കടയിലെ സോഡാക്കുപ്പികള്‍ എടുത്ത് പാതയില്‍ അടിച്ചുപൊട്ടിച്ചതായും പറയുന്നു.

രാത്രി 10-ന് കോച്ചാങ്കുളത്തെ രമേഷിന്റെ വീട്ടുവളപ്പിലുണ്ടായിരുന്ന സ്‌കൂട്ടറെടുത്ത് ഓടിച്ചുപോയി. തില്ലങ്കാടെത്തി മില്‍മാബൂത്ത് കുത്തിത്തുറന്നു. പിന്നീട് പാചകവാതക സിലിന്‍ഡറും അടുപ്പും പുറത്തെടുത്ത് വാതകം തുറന്നുവിട്ടശേഷം സ്‌കൂട്ടര്‍ കത്തിച്ചെന്നും പറയുന്നു.

സംഭവംകണ്ട് അല്‍ത്താഫിനെ അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ വന്നവരുടെ ബൈക്ക് എടുത്ത് കുനിശ്ശേരിഭാഗത്തേക്ക് പോയ അല്‍ത്താഫ് ഇവിടെയുള്ള പെട്രോള്‍പമ്പിലെത്തി 20 രൂപയ്ക്ക് ഇന്ധനം ആവശ്യപ്പെടുകയും തരാനാകില്ലെന്നുപറഞ്ഞതോടെ ജീവനക്കാരന്‍ രാജനെ അസഭ്യം വിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയുന്നു.

വിവരമറിഞ്ഞ് കുഴല്‍മന്ദം പോലീസെത്തി അല്‍ത്താഫിനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: stolen scooter set on fire, 25 year old arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented