വാങ്ങിയ സ്വര്‍ണത്തിന് യുവതി പണം നല്‍കി, അഡ്വാന്‍സും കൊടുത്തു;ഒപ്പം രണ്ട് മാലയും അടിച്ചുകൊണ്ട്‌പോയി


മൂന്നാർ ജി.എച്ച്. റോഡിലെ ജൂവലറിയിൽനിന്ന്‌ സ്വർണാഭരണങൾ മോഷ്ടിച്ചുകടന്ന യുവതിയുടെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യം

മൂന്നാര്‍: മലേഷ്യക്കാരിയെന്ന് പരിചയപ്പെടുത്തി സ്വര്‍ണം വാങ്ങാനെത്തിയ യുവതി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകടന്നു.മൂന്നാര്‍ ടൗണിനുസമീപം ജി.എച്ച്.റോഡില്‍ പ്രവര്‍ത്തിക്കുന ജൂവലറിയില്‍നിന്നാണ് 38 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണമാലകളുമായി യുവതി കടന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.

കോയമ്പത്തൂരില്‍ ജനിച്ചുവളര്‍ന്നതും നിലവില്‍ മലേഷ്യയില്‍ സ്ഥിരതാമസമാക്കിയതെന്നും രേഷ്മയെന്നാണ് പേരെന്നും സ്വയം പരിചയപ്പെടുത്തിയാണ് 40 വയസ്സ് തോന്നിക്കുന്ന യുവതി രാവിലെ പത്തരയോടെ കടയിലെത്തിയത്. കടയില്‍നിന്ന് മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങിയ യുവതി പണം നല്‍കിയ ശേഷം അഞ്ച് പവന്‍ തൂക്കംവരുന്ന മറ്റൊരു മാല, വൈകീട്ട് ഭര്‍ത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സും നല്‍കിയ ശേഷം പോയി.

രാത്രിയില്‍ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകള്‍ കുറവുള്ളതായി കണ്ടെത്തിയത്.

തുടര്‍ന്ന് കടയിലെ സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടയിലെ ജീവനക്കാരുടെ ശ്രദ്ധ മാറുന്ന സമയത്ത് മാലകള്‍ അതിവിദഗ്ധമായി കൈയിലിരുന്ന ബാഗില്‍ ഇടുന്നത് കണ്ടെത്തിയത്.

സി.സി.ടി.വി.ദൃശ്യങ്ങളടക്കം കടയുടമ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി.

Content Highlights: stole gold from the jewellery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented