16-കാരിയെ പീഡിപ്പിച്ചത് ആറുവര്‍ഷത്തോളം; രണ്ടാനച്ഛന് 107 വര്‍ഷം തടവും 4.25 ലക്ഷം രൂപ പിഴയും ശിക്ഷ


പ്രതീകാത്മക ചിത്രം | മാതൃഭൂമി

കാസര്‍കോട്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 107 വര്‍ഷം തടവ്. കാസര്‍കോട് ബാര കൂളിക്കുന്നിലെ വാടകക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ഇ. സുരേഷ് കുമാര്‍ ശിക്ഷിച്ചത്.

പ്രതിക്ക് അഞ്ച് വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ്) പോക്സോ വകുപ്പ് പ്രകാരം ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് (പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം തടവ്) വിധിച്ചിരിക്കുന്നത്. ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ആകെ 27 വര്‍ഷം ശിക്ഷനുഭവിച്ചാല്‍ മതി. ആകെ 4,25,000 രൂപ പിഴയടക്കണം.

2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പ്രതി കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സ്‌കൂളില്‍ തലകറങ്ങിവീണ കുട്ടിക്ക് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. അന്ന് മേല്‍പ്പറമ്പ് എസ്.ഐ. ആയിരുന്ന ഇപ്പോഴത്തെ കുമ്പള ഇന്‍സ്‌പെക്ടര്‍ പി. പ്രമോദാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ബിന്ദു ഹാജരായി.

Content Highlights: step father gets 107 years imprisonment for raping daughter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented