തിരുവനന്തപുരത്തെ 16 വയസ്സുകാരന്റെ മരണം: ഉന്നതതല അന്വേഷണം വേണമെന്ന് ബാലാവകാശ കമ്മീഷന്‍


തിരുവനന്തപുരം: കാണാതായ വിദ്യാര്‍ഥിയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇടപെടല്‍. കരമന സ്വദേശി രതീഷിന്റെ മകന്‍ അഭിജിത്തിന്റെ(16) മരണത്തില്‍ ഉന്നതതല പോലീസ് അന്വേഷണം വേണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് ആവശ്യപ്പെട്ടു.

അഭിജിത്തിന്റെ വസതിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് സന്ദര്‍ശനം നടത്തിയിരുന്നു. മകന്‍ ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാതാപിതാക്കള്‍ മൊഴി നല്‍കി. കുട്ടി ധരിച്ച വസ്ത്രങ്ങളും കണ്ണടയും ചെരിപ്പും മൃതദേഹത്തിലോ സമീപത്തോ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഐ.ജി.യുടെ മേല്‍നോട്ടത്തില്‍ എസ്.പി. റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഭിജിത് വീട് വിട്ടിറങ്ങി പോയതെന്നായിരുന്നു നേരത്തെ പോലീസ് അറിയിച്ചിരുന്നത്.

കണ്ണമൂലയിലെ രാഹുല്‍ എന്ന 15 വയസ്സുകാരന്റെ തിരോധാനവും ഇതേരീതിയില്‍ അന്വേഷിക്കണമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പക്കല്‍നിന്ന് കണ്ടെടുത്ത മൊബൈല്‍ വാങ്ങിവെച്ചതാണ് വീടുവിട്ടിറങ്ങാന്‍ കാരണമായതെന്നാണ് രാഹുലിന്റെ വീട്ടുകാരുടെ മൊഴി. ഈ രണ്ട് സംഭവങ്ങളിലും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Content Highlights: state child right commission seeks high level police inquiry on two cases in trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented