വിശന്നിട്ടാ സാറേ;പട്ടിണി കാരണം മോഷണത്തിനിറങ്ങിയ 16 കാരനും കുടുംബത്തിനും തുണയായി കോടതി


പട്‌ന: ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായ കുടുംബത്തിന്റെ വിശപ്പകറ്റാന്‍ മോഷണം നടത്തിയ 16 വയസ്സുകാരന് തുണയായി കോടതി. മോഷണക്കേസില്‍ 16 കാരനെ വെറുതെവിട്ട കോടതി ഇയാള്‍ക്കും കുടുംബത്തിനും വേണ്ട സഹായങ്ങള്‍ ലഭ്യമാക്കാന്‍ പോലീസിനും അധികൃതര്‍ക്കും നിര്‍ദേശവും നല്‍കി. ബിഹാര്‍ നളന്ദയിലെ കോടതിയാണ് മോഷണക്കേസില്‍ മനുഷ്യത്വപരമായ ഇടപെടല്‍ നടത്തിയത്.

ഹോട്ടലുകളില്‍ ജോലി ചെയ്തിരുന്ന 16 വയസ്സുകാരനെ ഒരു സ്ത്രീയുടെ പേഴ്‌സ് മോഷ്ടിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്ത്. ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ മാര്‍ക്കറ്റിലായിരുന്നു മോഷണം നടന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയായ 16 കാരനെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ എന്തിനാണ് താന്‍ മോഷണം നടത്തിയതെന്ന കാര്യം 16 കാരന്‍ കോടതിയില്‍ തുറന്നുപറഞ്ഞതോടെ ഏവരുടെയും കണ്ണുനിറഞ്ഞു.

പിതാവ് മരിച്ചതോടെ മാനസികവൈകല്യമുള്ള അമ്മയുടെയും 13 വയസ്സുള്ള സഹോദരന്റെയും ഏക ആശ്രയം 16 കാരനായിരുന്നു. പിതാവിന്റെ മരണശേഷം ഹോട്ടലുകളിലും മറ്റുവീടുകളിലും ചെറിയ ജോലികള്‍ ചെയ്ത് ലഭിക്കുന്ന പണമായിരുന്നു ഈ കുടുംബത്തിന്റെ വരുമാനം. എന്നാല്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നതോടെ ജോലി ഇല്ലാതായി. കുടുംബം പട്ടിണിയിലുമായി. അമ്മയും സഹോദരനും താനും വിശന്ന് വലഞ്ഞതോടെയാണ് മോഷ്ടിച്ചാണെങ്കിലും പണമുണ്ടാക്കാന്‍ തുനിഞ്ഞിറങ്ങിയതെന്നും 16 വയസ്സുകാരന്‍ കോടതിയില്‍ പറഞ്ഞു. ഇതെല്ലാം കേട്ടതോടെയാണ് കേസില്‍ 16 കാരനെ വെറുതെവിട്ടും കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പുവരുത്തിയും കോടതി ഉത്തരവിട്ടത്.

16 കാരനും കുടുംബത്തിനും ആവശ്യമായ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും എത്രയുംപെട്ടെന്ന് എത്തിച്ചുനല്‍കണമെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കി. വിധവയായ കുട്ടിയുടെ അമ്മയ്ക്ക് വിധവാ പെന്‍ഷന്‍ ഉറപ്പുവരുത്തണമെന്നും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറോടും കോടതി നിര്‍ദേശിച്ചു. ഇവര്‍ക്ക് ആധാറും റേഷന്‍ കാര്‍ഡും അനുവദിക്കാനും സര്‍ക്കാരിന്റെ ഏതെങ്കിലും പാര്‍പ്പിട നിര്‍മാണ പദ്ധതിയില്‍ ഈ കുടുംബത്തിന് ഫണ്ട് അനുവദിക്കാനും കോടതി ഉത്തരവിട്ടു. നാല് മാസത്തിന് ശേഷം ഇതെല്ലാം നടപ്പിലാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights: starvation due to lockdown; boy held in theft case, court ensured aid for his family


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented