'എന്നെ വിവാഹംചെയ്യാൻ തയ്യാറല്ലാത്തവരെ ആരും വിവാഹം ചെയ്യരുത്'; മലയാളിയുവതിക്കുനേരേ യുവാവിന്റെ ആക്രമണം


തന്നെ വിവാഹംചെയ്യാൻ തയ്യാറല്ലാത്ത യുവതിയെ ആരും വിവാഹം ചെയ്യരുതെന്നും അതിനാലാണ് മുഖത്തുതന്നെ ആക്രമിച്ചതെന്നും നവീൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് മലയാളിയുവതിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈ വെപ്പേരി സ്വദേശിയായ നവീനാണ് (24) അറസ്റ്റിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശിനിയായ 20-കാരിയെയാണ് ചില്ലുകുപ്പി കൊണ്ട് ആക്രമിച്ചത്.

കുപ്പിയുടെ ഒരുഭാഗം തല്ലിപ്പൊട്ടിച്ചതിനുശേഷം മുഖത്തും ശരീരത്തിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മുഖത്ത് 20-ഓളം തുന്നലുണ്ട്.



ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിനിയായ യുവതി പഠനത്തിന്റെ ഭാഗമായി മൂന്നുമാസത്തെ പരിശീലനത്തിനാണ് ചെന്നൈയിലെത്തിയത്. കിൽപ്പോക്കിലുള്ള ഹോട്ടലിലായിരുന്നു പരിശീലനം. യുവതിയും നവീനും ഫെയ്‌സ്ബുക്ക് മുഖേന പരിചയപ്പെട്ടിരുന്നു. നാവികസേനാംഗമാണെന്ന് പറഞ്ഞ് നവീൻ നേരിൽക്കണ്ടും പരിചയപ്പെട്ടു. വിവാഹാഭ്യർഥന നടത്തിയെങ്കിലും വീട്ടുകാർ സമ്മതിക്കില്ലെന്ന് യുവതി അറിയിച്ചു. എന്നാൽ, അതിനുശേഷവും ഇയാൾ ശല്യപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം വൈകീട്ട് ഹോട്ടലിൽനിന്ന് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ യുവതിയെ നവീൻ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. ആളുകൾ ഓടിക്കൂടിയപ്പോൾ ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തന്നെ വിവാഹംചെയ്യാൻ തയ്യാറല്ലാത്ത യുവതിയെ ആരും വിവാഹം ചെയ്യരുതെന്നും അതിനാലാണ് മുഖത്തുതന്നെ ആക്രമിച്ചതെന്നും നവീൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

Content Highlights: Stalker in Chennai stabs woman on face with beer bottle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented