ശ്രുതിയുടെ മരണകാരണം തേടി കുടുംബം; ലഹരിമാഫിയയ്ക്ക് പങ്കെന്ന് ആരോപണം, ലാപ്‌ടോപ്പും മൊബൈലും എവിടെ?


ശ്രുതിക്കൊപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു.

ശ്രുതി

തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ ഈറോഡില്‍ മരിച്ച തൃശൂര്‍ എടമുട്ടം സ്വദേശിനി ശ്രുതിയുടെ മരണത്തില്‍ ലഹരി മാഫിയക്ക് പങ്കുണ്ടെന്നാരോപിച്ച് കുടുംബം. തമിഴ്‌നാട് പോലീസ് പറയുന്ന കാര്യങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് കുടുംബം ആരോപിച്ചു. മരണം സംഭവിച്ച് ഒരുവര്‍ഷം കഴിഞ്ഞിട്ടും മകള്‍ എങ്ങനെ മരിച്ചുവെന്നതിന് ഉത്തരം കിട്ടിയിട്ടില്ലെന്നും അമ്മയെന്ന നിലയില്‍ മകളുടെ മരണകാരണം അറിയണമെന്നും ശ്രുതിയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

2021 ഓഗസ്റ്റ് 17-നാണ് ഈറോഡുവെച്ച് ശ്രുതി മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് ഈറോഡ് പോലീസ് ആദ്യം പറഞ്ഞത്. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ആന്തരികാവയവങ്ങളില്‍ വിഷാംശം കണ്ടെത്താനായിട്ടില്ല. ഏത് തരത്തിലുള്ള വിഷമാണ് ഉപയോഗിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ല. മകളുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.

ലഹരി മാഫിയയുടെ പിടിയില്‍ അകപ്പെട്ടാണ് ശ്രുതി ഈറോഡില്‍ എത്തിയതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. ശ്രുതിയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ തുടങ്ങിയവയൊന്നും ഇതുവരെ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളാ പോലീസില്‍ പരാതി നല്‍കിയെങ്കിലും സംഭവം നടന്നത് തമിഴ്‌നാട്ടിലാണെന്ന് പറഞ്ഞ അവര്‍ കയ്യൊഴിയുകയായിരുന്നുവെന്നും നാട്ടിക എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരേയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ലെന്നും ശ്രുതിയുടെ അമ്മ പറയുന്നു.

ശ്രുതിക്കൊപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ എം.ഡി.എം.എയുമായി പോലീസ് പിടികൂടിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തിന്റെ വിവരങ്ങള്‍ ഇയാളോട് കേരള പോലീസ് തേടാത്തതും ദുരൂഹമാണെന്ന് ശ്രുതിക്ക് നീതിതേടി ആരംഭിച്ച ജനകീയ സമിതി നേതാക്കള്‍ പറയുന്നു.

Content Highlights: sruthi death news, family alleges involvement of drug mafia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented