ശ്രീലങ്കന്‍ യുവതിയെയും രണ്ട് മക്കളെയും തൃശ്ശൂരിലെ ഭര്‍തൃവീട്ടില്‍നിന്ന് കാണാനില്ലെന്ന് പരാതി


ശാന്തിനി

പഴയന്നൂര്‍(തൃശ്ശൂര്‍): കോടത്തൂരില്‍ ഭര്‍തൃമാതാവിനോടൊപ്പം താമസിച്ചിരുന്ന ശ്രീലങ്കന്‍ യുവതിയെയും മക്കളെയും കാണാതായതായി പരാതി. കോടത്തൂര്‍ നമ്പ്രത്ത് സുജിത്തിന്റെ ഭാര്യ ശ്രീലങ്കന്‍ സ്വദേശിനി ശാന്തിനി നയന (30), മക്കളായ നാലുവയസ്സുകാരിയെയും രണ്ടര വയസ്സുകാരനെയുമാണ് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായത്.

ആറുമാസം മുന്‍പാണ് ശ്രീലങ്കയില്‍നിന്ന് ഇവര്‍ കോടത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭര്‍ത്താവ് സുജിത് വിദേശത്താണ്. അവിടെവെച്ചുള്ള സൗഹൃദത്തിലാണ് ഇരുവരും വിവാഹിതരായത്. പിന്നീട് ശാന്തിനി നയന ശ്രീലങ്കയിലേക്ക് പോയശേഷമാണ് തിരിച്ച് കേരളത്തിലെത്തിയത്.

സുജിത്തിന്റെ അമ്മയോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഒരു വര്‍ഷത്തെ കുടുംബ വിസയിലാണ് ഇവര്‍ കേരളത്തിലെത്തിയത്. എന്നാല്‍ ശ്രീലങ്കന്‍ യുവതി കോടത്തൂരില്‍ താമസിക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നില്ല. ശ്രീലങ്കന്‍ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍തൃവീട്ടുകാര്‍ എത്തിയപ്പോഴാണ് ആറുമാസമായി ഇവര്‍ കോടത്തൂരില്‍ താമസിച്ചിരുന്നതായി പോലീസ് അറിഞ്ഞത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: srilankan woman and children went missing from thrissur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented