വെള്ളം ഏറെ വേണ്ടിവന്നു! അഫ്താബിനെ കുടുക്കി 'വാട്ടര്‍ബില്ലും', എല്ലാമാസവും വാടക കൃത്യം


ഡല്‍ഹിയില്‍ മാസത്തില്‍ 20,000 ലിറ്റര്‍ വെള്ളം സൗജന്യമാണ്. അതിനാല്‍ തന്നെ മിക്ക കുടുംബങ്ങള്‍ക്കും ബില്‍ അടയ്‌ക്കേണ്ടി വരാറില്ല. ഈ സാഹചര്യത്തിലാണ് ഒരാള്‍ ഒറ്റയ്ക്ക് താമസിച്ചിട്ടും 300 രൂപയുടെ ബില്ല് അടയ്ക്കാനുണ്ടായത് സംശയത്തിനിടയാക്കിയത്. 

അഫ്താബും ശ്രദ്ധയും | Photo: Instagram/thatshortrebel

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ പ്രതിയെ കുടുക്കാന്‍ പോലീസിന് തുമ്പായത് വാട്ടര്‍ ബില്ലും. ശ്രദ്ധ ഫ്‌ളാറ്റ് വിട്ട് പോയെന്നും താന്‍ ഒറ്റയ്ക്കാണ് താമസമെന്നുമാണ് കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനെവാല ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ ഒറ്റയ്ക്ക് താമസിച്ചിട്ടും അഫ്താബിന് 300 രൂപയുടെ വാട്ടര്‍ ബില്‍ ലഭിച്ചതാണ് പോലീസിന്റെ സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ഡല്‍ഹിയില്‍ മാസത്തില്‍ 20,000 ലിറ്റര്‍ വെള്ളം സൗജന്യമാണ്. അതിനാല്‍ തന്നെ മിക്ക കുടുംബങ്ങള്‍ക്കും ബില്‍ അടയ്‌ക്കേണ്ടി വരാറില്ല. ഈ സാഹചര്യത്തിലാണ് ഒരാള്‍ ഒറ്റയ്ക്ക് താമസിച്ചിട്ടും 300 രൂപയുടെ ബില്ല് അടയ്ക്കാനുണ്ടായത് സംശയത്തിനിടയാക്കിയത്.



ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഫ്‌ളാറ്റ് വൃത്തിയാക്കാനും മറ്റും അഫ്താബ് ധാരാളം വെള്ളം ഉപയോഗിച്ചെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. മൃതദേഹം വെട്ടിനുറുക്കുന്നതിനിടെ ശബ്ദമൊന്നും പുറത്ത് കേള്‍ക്കാതിരിക്കാന്‍ പൈപ്പുകള്‍ തുറന്നിട്ടിരിക്കാമെന്നും ശരീരത്തില്‍നിന്ന് രക്തം കഴുകി കളയാന്‍ ചൂടുവെള്ളം ഉപയോഗിച്ചതായും ഫ്‌ളാറ്റിലെ നിലം വൃത്തിയാക്കാന്‍ രാസവസ്തുക്കള്‍ക്കൊപ്പം ധാരാളം വെള്ളം ഉപയോഗിച്ചതായും പോലീസ് കരുതുന്നു.

അഫ്താബിന്റെ ഫ്‌ളാറ്റില്‍ ഇത്രയും തുകയുടെ വാട്ടര്‍ ബില്‍ വന്നത് വിചിത്രമാണെന്ന് ഫ്‌ളാറ്റുടമയുടെ പിതാവായ രാജേന്ദ്രകുമാറും പ്രതികരിച്ചു. അഫ്താബ് താമസിച്ചിരുന്ന മേഖലയില്‍ മിക്കവര്‍ക്കും വെള്ളത്തിന് പണം നല്‍കേണ്ടി വരാറില്ല. മാസം ഒമ്പതിനായിരം രൂപയ്ക്കാണ് അഫ്താബും ശ്രദ്ധയും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത്. ഇരുവരുടെയും പേരുകളിലാണ് വാടക കരാര്‍ എഴുതിയിരുന്നത്. എല്ലാമാസവും എട്ടാം തീയതിക്കും പത്താം തീയതിക്കും ഇടയില്‍ ഓണ്‍ലൈന്‍ വഴി അഫ്താബ് കൃത്യമായി വാടക നല്‍കിയിരുന്നതായും അതിനാല്‍ ഫ്‌ളാറ്റില്‍ പോയി തിരക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, കേസിലെ പ്രതിയായ അഫ്താബിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാനായി അന്വേഷണസംഘം കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. നിലവില്‍ അഫ്താബിന്റെ കുറ്റസമ്മത മൊഴി മാത്രമാണ് പോലീസിന്റെ പക്കലുള്ള പ്രധാന തെളിവ്. അഫ്താബ് പുതിയ ഫ്രിഡ്ജ് വാങ്ങിയതിന്റെ ബില്ലും കടയുടമയുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെടുക്കാനായിട്ടില്ലെങ്കിലും കത്തി വാങ്ങിയ കടയുടെ ഉടമ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൈയിലുണ്ടായ മുറിവ് തുന്നിക്കെട്ടാനായി അഫ്താബ് ചികിത്സ തേടിയ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ശ്രദ്ധയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അഫ്താബ് നടത്തിയ 54,000 രൂപയുടെ ഇടപാടുകളും മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ വിവരങ്ങളും നിര്‍ണായക തെളിവുകളാണ്.

ശ്രദ്ധയുടെ ബാഗും അഫ്താബിന്റെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഫ്‌ളാറ്റിലെ അടുക്കളയില്‍നിന്ന് കണ്ടെത്തിയ രക്തക്കറയും വനമേഖലയില്‍നിന്ന് കണ്ടെടുത്ത ചില മൃതദേഹാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ തലയോട്ടി അടക്കമുള്ള പ്രധാന ശരീരഭാഗങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ശ്രദ്ധയുടെ മൊബൈല്‍ഫോണും ലഭിച്ചിട്ടില്ല. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തിയും സംഭവസമയം ശ്രദ്ധയും പ്രതിയും ധരിച്ചിരുന്ന വസ്ത്രങ്ങളും കിട്ടിയിട്ടില്ല. ചോരപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.


Content Highlights: sraddha walkar murder case police suspected accused afthab's high water bill


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented