സ്പൂഫിങ്ങിലൂടെ വിദേശത്തിരുന്ന് ഉന്നതരെ ചീത്തവിളിക്കുന്നത് പതിവ്; നാട്ടിലെത്തിയതിന് പിന്നാലെ വലയില്‍


ഹബീബ് റഹ്മാൻ

കാസര്‍കോട്: സ്പൂഫിങ് വഴി ഫോണ്‍നമ്പര്‍ മാറ്റി ഉന്നതരെ ചീത്തവിളിക്കുന്നത് ശീലമാക്കിയ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം മരത്തന്‍ക്കോട് സ്വദേശിയും സാമൂഹികമാധ്യമങ്ങളില്‍ 'മാര്‍ലി' എന്ന വിളിപ്പേരുള്ള ഹബീബ് റഹ്‌മാനെ (29) ആണ് പോലീസ് അറസ്റ്റു ചെയ്തത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കളക്ടര്‍മാരെയും രാഷ്ട്രീയനേതാക്കളെയും നമ്പറില്‍ സ്പൂഫിങ് നടത്തുന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഫോണ്‍ വിളിച്ച് അസഭ്യം പറയുന്നത് പതിവാക്കിയ ഇയാള്‍ക്കെതിരേ കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേസുകളുണ്ട്. വ്യാജ നമ്പറുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികളെയും യുവാക്കളെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

'ഇന്‍ഡി കോള്‍' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്പൂഫ് ചെയ്ത് വിദേശത്തിരുന്നാണ് ഇയാള്‍ അസഭ്യവിളി നടത്തിയിരുന്നത്. എം.എല്‍.എ.യും എം.പി.യും ഉള്‍പ്പെടെയുള്ളവരെയും ഈയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഇത്തരം കോളുകള്‍ റെക്കോഡ് ചെയ്ത് എതിരാളികള്‍ക്ക് അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സൈബര്‍ പോലീസിന് കണ്ടെത്താന്‍ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതിയുടെ പ്രവൃത്തികള്‍. എന്നാല്‍ ഇയാളുടെ സാമൂഹികമാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും നിരീക്ഷിച്ചിരുന്ന സൈബര്‍ പോലീസ് പ്രതി നാട്ടില്‍ എത്തുന്ന വിവരം മനസ്സിലാക്കിയാണ് ഇയാളെ വലയിലാക്കിയത്. നാട്ടില്‍ എത്തിയ ഇയാള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ നമ്പര്‍ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് അറിയിച്ചു.

Content Highlights: spoofing call attack man arrested in kasargod


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented