അറസ്റ്റിലായ സൈനുൽ ആബിദ് തങ്ങൾ
ഒറ്റപ്പാലം: യുവതിയെ പലഘട്ടങ്ങളിലായി വര്‍ഷങ്ങളോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. വടകര എടോടി മശ്ഹൂര്‍ മഹലില്‍ സൈനുല്‍ ആബിദ് തങ്ങളെയാണ് (48) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തത്.
ഒറ്റപ്പാലം പോലീസ് സ്റ്റേഷന് പരിധിയിലുള്ള 37-കാരി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ യുവതിയുടെ കുടുംബത്തിന്റെ ആത്മീയഗുരുവെന്നനിലയില് വിശ്വാസം നേടിയായിരുന്നു പീഡനമെന്നാണ് പോലീസ് കണ്ടെത്തിയത്.
2002-ല്‍ സൈനുല്‍ ആബിദ് തങ്ങളെയും കുടുംബത്തെയും പരിചരിക്കാന്‍ ബന്ധുക്കള്‍ യുവതിയെ വടകരയിലേക്ക് പറഞ്ഞുവിട്ടിരുന്നു. 2002 മാര്‍ച്ച് 29-ന് ഇയാളുടെ വീട്ടില്‍വെച്ച് തേന്‍ നല്കി മയക്കിയായിരുന്നു ആദ്യപീഡനമെന്നാണ് യുവതിയുടെ മൊഴി. അന്ന് യുവതിക്ക് 16 വയസ്സായിരുന്നു. ഒന്നരവര്‍ഷത്തിനുശേഷം യുവതി വീട്ടില്‍ തിരിച്ചെത്തി. പിന്നീട് പലതവണ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും പീഡനം തുടര്‍ന്നെന്നാണ് കേസ്.
ദൈവികസന്ദര്ശനമെന്ന പേരില്‍ യുവതിയുടെ വീട്ടിലെത്തുമ്പോഴും പീഡിപ്പിച്ചിരുന്നു. സ്വകാര്യദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൈവശമുണ്ടെന്ന് ഭീഷണിമുഴക്കിയായിരുന്നു പീഡനമെന്നും പോലീസ് പറയുന്നു.
ഇത്തരത്തില്‍ 2014, 2018, 2020 എന്നീവര്ഷങ്ങളിലും പീഡനം നടന്നതായും ഇതിനിടെ, യുവതി വിവാഹിതയായെന്നും പിന്നീട് വിവരങ്ങളറിഞ്ഞ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയെന്നും യുവതി മൊഴിനല്‍കി. തുടര്‍ന്ന്, യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ജില്ലാ പോലീസ് മേധാവി ഒറ്റപ്പാലം പോലീസിനോട് അന്വേഷിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
Content Highlights: spiritual guru arrested for raping woman multiple times over years in ottappalam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..