കമ്പിപ്പാര കൊണ്ട് കുത്തിത്തുറന്ന് മോഷണം; സ്പൈഡർ സുനിയും കൂട്ടാളിയും അറസ്റ്റിൽ


മോഷണം നടത്തിക്കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്നപണമുപയോഗിച്ചു ആഡംബരജീവിതമാണു നയിക്കുന്നത്. പകൽ ബൈക്കിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവെച്ചശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു.

സുനിൽ, സഫറുദ്ദീൻ

കായംകുളം: കൃഷ്ണപുരത്തു വീടുകുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റ‌ിൽ. കൃഷ്ണപുരം കിഴക്ക് അശ്വിൻഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് സുനിൽ (സ്‌പൈഡർ സുനിൽ-44), പത്തിയൂർ എരുവ മൂടയിൽ ജങ്ഷനു സമീപം വേലൻപറമ്പിൽ സഫറുദ്ദീൻ (സഫർ-37) എന്നിവരാണ് അറസ്റ്റി‌ലായത്.

കഴിഞ്ഞദിവസം അന്തരിച്ച കോൺഗ്രസ് നേതാവും കാപ്പിൽ സർവീസ് സഹകരണബാങ്ക് പ്രസിഡൻറുമായിരുന്ന കറുകത്തറയിൽ കെ.എം. ബഷീറിന്റെ വീട്ടിലാണു മോഷണം നടന്നത്. കഴിഞ്ഞമാസം 25-നാണു സംഭവം. പ്രധാനവാതിൽ കമ്പിപ്പാരയുപയോഗിച്ചുകുത്തിത്തുറന്നാണു സുനിൽ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ഇവ മോഷ്ടിച്ചത്‌. ബഷീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുനിൽ മോഷ്ടിക്കുന്ന സാധനങ്ങൾ സഫറുദ്ദീനാണു വിൽക്കുന്നതെന്നു പോലീസ് പറഞ്ഞു.

വയനകം, ഞക്കനാൽ, കാപ്പിൽ, മേനാത്തേരി, കട്ടച്ചിറ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോടു സമ്മതിച്ചു. മോഷണംനടന്ന വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽഫോൺ രേഖകളും പരിശോധിച്ചാണു പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി. അലക്‌സ് ബേബി, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, ഉദയകുമാർ, ശ്രീകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്.

സുനിൽ 31 മോഷണകേസുകളിലെ പ്രതി

വാഹനമോഷണം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 31-ഓളം കേസിലെ പ്രതിയാണു സുനിൽ. മോഷണം നടത്തിക്കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്നപണമുപയോഗിച്ചു ആഡംബരജീവിതമാണു നയിക്കുന്നത്. പകൽ ബൈക്കിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവെച്ചശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു.

Content Highlights: spider suni and safar arrested after theft 20 pavan gold and 5000 rs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented