സ്വപ്ന സുരേഷ്, ഡി.ജി.പി. അനിൽകാന്ത് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രത്യേകസംഘം അന്വേഷണം നടത്തുക.
ക്രൈംബ്രാഞ്ച് എസ്.പി. പി. മധുസൂദനന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി. ഷേഖ് ദര്‍വേസ് സാഹേബ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഇതുസംബന്ധിച്ച് ഡി.ജി.പി. അനില്‍കാന്ത് വ്യാഴാഴ്ച ഉത്തരവിറക്കി.
സ്വപ്ന സുരേഷ്, പി.സി. ജോര്‍ജ് എന്നിവര്‍ക്കെതിരേ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലാണ് കെ.ടി. ജലീല്‍ പരാതി നല്‍കിയിരുന്നത്. സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും പി.സി. ജോര്‍ജിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തത്. പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചതോടെ കന്റോണ്‍മെന്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. അന്വേഷണത്തിന്റെ ആദ്യഘട്ടമായി സ്വപ്ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യാനായിരിക്കും പ്രത്യേകസംഘത്തിന്റെ നീക്കം.
Content Highlights: special police team formed to investigate swapna suresh latest statements
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..