ഈ വീഡിയോയില്‍ നിങ്ങളാണോ? ആശങ്കയോടെ ലിങ്ക് തുറക്കേണ്ട, അക്കൗണ്ട് ഡിലീറ്റാകും


പി.പി. ലിബീഷ്‌കുമാര്‍

.

കണ്ണൂര്‍:ഈ വീഡിയോയില്‍ നിങ്ങളാണോ? അടുത്ത ഫെയ്സ്ബുക്ക് സുഹൃത്ത് മെസഞ്ചറിലൂടെ ഒരു മെസേജ് അയക്കുന്നു. കൂടെ ഒരു ലിങ്കും. വേഗം ലിങ്കില്‍ ക്ലിക്ക് ചെയ്യും. അപ്പോള്‍ നഷ്ടപ്പെടുന്നത് സോഷ്യല്‍മീഡിയാ അക്കൗണ്ടുകള്‍.

സൈബര്‍ ചതിയുടെ പുതിയ ഹാക്കിങ് കേരളത്തില്‍ സജീവമാകുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് മെസഞ്ചര്‍ വഴി സുഹൃത്തുക്കള്‍ക്ക് ലിങ്ക് അയക്കുന്നതാണ് രീതി. അത് തുറന്നാല്‍ ജി മെയില്‍, ഫെയ്സ്ബുക്ക് ഉള്‍പ്പെടെ അക്കൗണ്ടുകളും ഡിലീറ്റാവുമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.

ചെറുവത്തൂര്‍ സ്വദേശി ഷൈനിന്റെ മെസെഞ്ചറില്‍നിന്ന് തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ക്ക് മെസേജ് വന്നു. കൂടെ ലിങ്കും. i think you appear in this vedeo.is that u? എന്നാണ് മെസേജ്. ഫെയ്സ്ബുക്ക് ഫ്രന്‍ഡ് ഷൈന്‍ അയച്ചതുകൊണ്ട് പലരും ലിങ്ക് ക്ലിക്ക് ചെയ്തു. ചിലര്‍ ഒരു വെബ് പേജിലേക്കാണ് പോയത്. ചിലര്‍ക്ക് വീഡിയോ ക്ലിപ്പ് വന്നു.

എന്നാല്‍ ഇത്തരം മെസേജ് ആര്‍ക്കും അയച്ചിട്ടില്ലെന്ന് ഷൈന്‍ പറഞ്ഞപ്പോഴാണ് പലരും ഞെട്ടിയത്. ഫെയ്സ്ബുക്ക് പേജില്‍ കയറിയ ഷൈനും ഞെട്ടി. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു. ഹാക്കര്‍മാരാണ് മെസേജുകള്‍ അയച്ചത്. ഉടന്‍ ഫെയ്സ്ബുക്കില്‍ കയറി ഈ മെസേജ് ഞാനല്ല അയച്ചതെന്ന് പോസ്റ്റിട്ടു. എന്നാല്‍ തൊട്ടടുത്തനിമിഷം അക്കൗണ്ടില്‍ കയറാനാകാതെ വന്നു.

അക്കൗണ്ട് തിരിച്ചെടുക്കാം

ഹാക്ക് ചെയ്ത അക്കൗണ്ട് തിരിച്ചെടുക്കാമെന്ന് കേരള പോലീസ് എഫ്. ബി. പേജില്‍ പറയുന്നു. http://www.facebook.com/hacked എന്ന ലിങ്കില്‍ കയറണം. 'My account is compromised' ക്ലിക്ക്.

ഇ-മെയില്‍/ഫോണ്‍ നമ്പര്‍ നല്‍കുക. പാസ് വേഡ് ചോദിക്കും. പഴയ പാസ് വേഡ് മാറ്റിയിട്ടുണ്ടെകില്‍ 'സെക്വയര്‍ മൈ അക്കൗണ്ട്' ക്ലിക്ക് ചെയ്യുക. റീസെറ്റ് ചെയ്യരുത്. no longer have access these-ല്‍ ക്ലിക്ക്. പാസ് വേഡ് മാറ്റാനുള്ള ലിങ്ക് പുതിയ മെയിലില്‍ ആവശ്യപ്പെടുക. സെറ്റ് ചെയ്യുക. തുടര്‍നിര്‍ദേശങ്ങളുടെ മറുപടിക്കനുസരിച്ച് അക്കൗണ്ട് തിരികെ കിട്ടും.

അക്കൗണ്ടും നിയന്ത്രണവും നഷ്ടപ്പെടും

അറിയാത്ത ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ജി മെയില്‍, ഫെയ്സ്ബുക്ക്, വാട്ട്സാപ്പ് ഉള്‍പ്പെടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും നിയന്ത്രണവും നഷ്ടപ്പെടും. എങ്ങനെ പ്രോഗ്രാം ചെയ്ത് വെച്ചിരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും അതിന്റെ തീവ്രത. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ളവയ്ക്ക് ഒരു ലോഗിന്‍ ഐ.ഡി.യും പാസ് വേഡുമുണ്ട് എന്നത് മറക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഓരോ തവണയും കൃത്യമായി ലോഗൗട്ട് ചെയ്താല്‍ ഹാക്കിങ് സംഭവിക്കില്ല. ഇല്ലെങ്കില്‍ ഹാക്കര്‍ ഒറിജിനല്‍ ആളെ പുറത്താക്കി നിയന്ത്രണം ഏറ്റെടുക്കും.

ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ്ബുക്കില്‍ കയറാന്‍ പറ്റിയാല്‍ ലോഗിന്‍ ചെയ്ത എല്ലാവരെയും റിമൂവ് ചെയ്യണം. കയറാന്‍ പറ്റിയില്ലെങ്കില്‍ എഫ്.ബി. സുഹൃത്തുക്കള്‍ വഴി പരാതി അറിയിച്ച് നടപടിയെടുപ്പിക്കാം.

ഡോ. പി.വിനോദ് ഭട്ടതിരിപ്പാട്, സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍.

Content Highlights: spam video links warning

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented