അമ്മയെ ശ്വാസംമുട്ടിച്ചുകൊന്നു; മരണം ഉറപ്പാക്കാൻ ഗ്യാസ് സിലിൻഡർ തലയിലിട്ടു; തല തകർന്നനിലയിൽ മൃതദേഹം


ഏകമകൻ വിഷ്ണു(24)വാണ്‌ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയുമായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് അയൽക്കാരും നാട്ടുകാരും സംഭവം അറിഞ്ഞത്.

•  കോടാലിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ വീട്ടിൽ പോലീസെത്തിയപ്പോൾ, ഇൻസൈറ്റിൽ പ്രതി വിഷ്ണു, മരിച്ച ശോഭന

മറ്റത്തൂർ: കിഴക്കേ കോടാലിയിൽ അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ശ്വാസംമുട്ടിച്ചുകൊല്ലാൻ ശ്രമിച്ചശേഷം മരണം ഉറപ്പാക്കാനായി ഗ്യാസ് സിലിൻഡർ തലയിലിട്ടതായി മകൻ പോലീസിനോട് പറഞ്ഞു.

മറ്റത്തൂർ കിഴക്കേ കോടാലി കൊള്ളിക്കുന്നിൽ ഉപ്പൂഴിവീട്ടിൽ ശോഭന(60)യാണ് മരിച്ചത്. ഏകമകൻ വിഷ്ണു(24)വാണ്‌ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രതിയുമായി പോലീസ് വീട്ടിലെത്തിയപ്പോഴാണ് അയൽക്കാരും നാട്ടുകാരും സംഭവം അറിഞ്ഞത്. തല തകർന്ന് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു ശോഭന. കമിഴ്‌ന്നുകിടക്കുന്ന ശോഭനയുടെ തലയ്ക്കടുത്തുതന്നെ ഗ്യാസ് സിലിൻഡറുമുണ്ടായിരുന്നു. വെള്ളിയാഴ്‌ച വൈകീട്ട് നാലുമണി കഴിഞ്ഞായിരുന്നു സംഭവം.

ശോഭനയും വിഷ്ണുവുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ശോഭനയുടെ ഭർത്താവ് ചാത്തുക്കുട്ടി പണിക്ക് പോയിരിക്കുകയായിരുന്നു. താളൂപ്പാടത്ത് താമസിച്ചിരുന്ന ഇവർ ഒരു മാസംമുമ്പാണ് കൊള്ളിക്കുന്നിൽ താമസമാക്കിയത്. വീട്ടിൽ വഴക്ക് നടന്നതൊന്നും കേട്ടില്ലെന്ന് അയൽക്കാർ പറഞ്ഞു. താളൂപ്പാടത്തുള്ള വീട് വിറ്റതിലെ പണം സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലാണ് പോലീസിനുള്ളത്. പ്രതിയെ ചോദ്യംചെയ്തുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ അതിനുശേഷമേ അറിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തി. ഫോറൻസിക് വിദഗ്ധർ ശനിയാഴ്‌ചയെത്തി പരിശോധനകൾ പൂർത്തിയാക്കിയശേഷമേ തുടർനടപടികളുണ്ടാകൂ.

ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുള്ളയാളാണ് വിഷ്ണുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ടാങ്കർ ലോറിയും ഓട്ടോറിക്ഷയും ഓടിക്കുന്ന ജോലിയാണ് വിഷ്ണുവിന്. മുമ്പ് അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഇയാൾ ഇപ്പോൾ ജോലിക്ക് പോകാറില്ലെന്നും മിക്കപ്പോഴും വീട്ടിലുണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Content Highlights: sond killed mother in mattathur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented