സൊനാലി പിടിയിലായ മാനേജറുടെ ഭാര്യയെന്ന് അപ്പാര്‍ട്ട്‌മെന്റ് രേഖ, പുതിയ വഴിത്തിരിവ്; ക്ലബ് ഉടമ പിടിയിൽ


കൃഷ്ണകാന്ത് തിവാരിയായിരുന്നു ഫ്ലാറ്റിന്റെ ഉടമ. ഇയാളുടെ കൈയിൽ നിന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നത്. വാടകക്കെടുത്ത നേരത്ത് പോലീസ് വേരിഫിക്കേഷനുകൾ നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. 

സൊനാലിയുടെ സംസ്കാര ചടങ്ങ്, സൊനാലി | Photo: ANI/ PTI

പനാജി/ഹിസാർ: ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ ദുരൂഹമരണത്തിൽ ഗോവ ക്ലബ് ഉടമ അടക്കം നാല് പേർ അറസ്റ്റിൽ. നേരത്തെ സൊനാലിയുടെ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗോവയിലെ കർലീസ് ക്ലബ് ഉടമയേയും ലഹരി വിൽപ്പനക്കാരനേയും പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിനിടെ സൊനാലിയുടെ ദുരൂഹമരണത്തിൽ കൂടുതൽ വിവരങ്ങൾ ഇന്ത്യ ടുഡേ പുറത്തുവിട്ടു. ഫ്ലാറ്റ് എടുക്കുന്ന സമയത്ത്, സൊനാലി മാനേജറായിരുന്ന സുധീർ സഗ്‍വാന്റെ ഭാര്യ എന്ന് പറഞ്ഞായിരുന്നു രേഖകൾ ഉണ്ടാക്കിയിരുന്നത്. സൊനാലിയുടെ ഗുഡ്ഗാവിലെ ഗ്രീൻസ് സെക്ടർ 102ലെ അപ്പാർട്മെന്റിലെ വാടക സംബന്ധമായ രേഖകളിലാണ് അറസ്റ്റിലായ സുധീറിന്റെ ഭാര്യയാണ് എന്ന് പറഞ്ഞിരിക്കുന്നത്.

ഗോവയിലേക്ക് പോകുന്നതിന് മുമ്പ് സൊനാലി ഇവർക്കൊപ്പം ഈ അപ്പാർട്മെന്റിൽ താമസിച്ചിരുന്നതായാണ് വിവരം. വിമാനത്താവളത്തിലേക്ക് കാബ് വിളിച്ചായിരുന്നു പോയതെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കൃഷ്ണകാന്ത് തിവാരി എന്നയാളാണ് ഫ്ലാറ്റിന്റെ ഉടമ. ഇയാളുടെ കൈയിൽ നിന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. വാടകക്കെടുത്ത നേരത്ത് പോലീസ് വേരിഫിക്കേഷനുകൾ നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

തിങ്കളാഴ്ച രാത്രിയാണ് സൊനാലി ഗോവയിലെ കര്‍ലീസ് റെസ്റ്റോറന്റ് സന്ദര്‍ശിച്ചത്. അവിടുത്തെ പാര്‍ട്ടിക്ക് ശേഷം ഹോട്ടല്‍ റൂമിലേക്ക് പോയ സൊനാലിയെ ചൊവ്വാഴ്ചയാണ് അവശനിലയില്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ആദ്യം ഹൃദയാഘാതമെന്ന് കരുതിയ സൊനാലിയുടെ മരണം കൊലപാതകമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ ഗുരുതരമായ പരിക്കേറ്റതായി സ്ഥിരീകരിച്ചതോടെ സഹായികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റ് ഉടമയടക്കം ഇന്ന് രണ്ടുപേര്‍കൂടി അറസ്റ്റിലായി.

സൊനാലിയ്ക്ക് സഹായികൾ മദ്യത്തിൽ മയക്കുമരുന്ന്‌ കലർത്തി നൽകിയിരുന്നതായാണ് ഗോവ പോലീസ് പറയുന്നത്. മരണകാരണം ഇതുതന്നെയാവാമെന്ന് ഐ.ജി. ഓംവീർ സിങ് ബിഷ്ണോയ് പറഞ്ഞു. അറസ്റ്റിലായ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് മദ്യത്തിൽ മയക്കുമരുന്ന്‌ കലർത്തി സൊനാലിയെ ബലംപ്രയോഗിച്ചു കുടിപ്പിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇതു വ്യക്തമാണ്.

രണ്ടംഗ ഫൊറന്‍സിക് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം ഗോവയ്ക്കുപകരം ഡല്‍ഹി എയിംസില്‍ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന കുടുംബം സമ്മതമറിയിച്ചതോടെയാണ് അതിനുവഴിയൊരുങ്ങിയത്. ഗോവ ഡി.ജി.പി. ജസ്പാല്‍സിങ് കേസ് വിലയിരുത്തിവരുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സൊനാലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഗോവയിലെ അഞ്ജുണയിലുള്ള സെയ്ന്റ് ആന്റണി ഹോസ്പിറ്റലില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജന്മദേശമായ ഹരിയാണയിലെ ഹിസാറിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ സംസ്കരിച്ചു. മകൾ യശോധര ചിതയ്ക്കു തീകൊളുത്തി.

Content Highlights: Sonali Phogat was named personal assistant's wife in rent documents: Sources


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented