സൊനാലിക്ക് നിര്‍ബന്ധിച്ച് മയക്കുമരുന്ന് നല്‍കി'; സഹായികളുടെ വെളിപ്പെടുത്തല്‍ ചോദ്യംചെയ്യലിനിടെ


സുധീറും സുഖ്‌വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു.

Sonali Phogat | Photo: ANI

പനാജി: ദുരൂഹ സാഹചര്യത്തില്‍ ഗോവയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ട് (42)-ന് സഹായികള്‍ നിര്‍ബന്ധിച്ച് മയക്ക് മരുന്ന് നല്‍കിയെന്ന് പോലീസ്. മരണവുമായി ബന്ധപ്പെട്ട് രണ്ടു സഹായികളെ ഗോവ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക് മരുന്ന് നല്‍കിയകാര്യം വെളിപ്പെട്ടത്.

സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീര്‍ സങ്‌വാന്‍, ഇയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. വ്യാഴാഴ്ച നടന്ന മൃതദേഹപരിശോധനയില്‍ സൊനാലിയുടെ ശരീരത്തില്‍ സാരമായ പരിക്കുകളുണ്ടെന്നും കണ്ടെത്തിയിരുന്നു.സുധീറും സുഖ്‌വീന്ദറും ചേര്‍ന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരന്‍ റിങ്കു ഢാക്ക പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കൊലപാതകക്കേസെടുക്കാന്‍ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.

സഹോദരന്റെ പരാതിയില്‍ പറയുന്നത്: ഇങ്ങനെയാണ്''മരിക്കുന്നതിന് ഏതാനും മണിക്കൂര്‍മുമ്പ് അമ്മ, സഹോദരി എന്നിവരുമായി സൊനാലി ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ പേഴ്‌സണല്‍ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. സുധീര്‍ സഗ്‌വാന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കിയാണ് ബലാത്സംഗം ചെയ്തത്. ഇതു വീഡിയോയില്‍ പകര്‍ത്തിയിരുന്നു. വീഡിയോ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'' . സുധീര്‍ സൊനാലിയുടെ രാഷ്ട്രീയ-അഭിനയ ജീവിതത്തില്‍ ഇടപെട്ടിരുന്നതായും ഫോണുകള്‍, സ്വത്തുരേഖകള്‍, എ.ടി.എം. കാര്‍ഡുകള്‍, വീടിന്റെ താക്കോല്‍ എന്നിവ കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു

രണ്ടംഗ ഫൊറന്‍സിക് വിദഗ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം ഗോവയ്ക്കുപകരം ഡല്‍ഹി എയിംസില്‍ നടത്തണമെന്ന് നിര്‍ബന്ധം പിടിച്ചിരുന്ന കുടുംബം സമ്മതമറിയിച്ചതോടെയാണ് അതിനുവഴിയൊരുങ്ങിയത്. ഗോവ ഡി.ജി.പി. ജസ്പാല്‍സിങ് കേസ് വിലയിരുത്തിവരുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സൊനാലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ വടക്കന്‍ ഗോവയിലെ അഞ്ജുണയിലുള്ള സെയ്ന്റ് ആന്റണി ഹോസ്പിറ്റലില്‍ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

Content Highlights: Sonali Phogat was forcibly drugged by her associates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented