സൊനാലി ഫൊഗട്ടിന്‍റെ മരണം: ശരീരത്തില്‍ മുറിവുകളേറ്റിരുന്നെന്ന് കണ്ടെത്തല്‍; 2 സഹായികള്‍ അറസ്റ്റില്‍


Sonali Phogat | Photo: ANI

പനാജി: നടിയും ഹരിയാണയിലെ ബി.ജെ.പി. നേതാവുമായ സൊനാലി ഫൊഗട്ടിന്റെ (42) ദുരൂഹമരണവുമായി ബന്ധപ്പെട്ട് അവരുടെ രണ്ടു സഹായികളെ ഗോവ പോലീസ് അറസ്റ്റുചെയ്തു.

സൊനാലിക്കൊപ്പം ഗോവയിലെത്തിയ പേഴ്സണൽ അസിസ്റ്റന്റ് സുധീർ സഗ്‍വാൻ, സുഹൃത്ത് സുഖ്‌വിന്ദർ വാസി എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. വ്യാഴാഴ്ച നടന്ന മൃതദേഹപരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള എന്തോകൊണ്ട് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തി.

സുധീറും സുഖ്‍വീന്ദറും ചേർന്ന് സൊനാലിയെ ബലാത്സംഗം ചെയ്തുകൊന്നതാണെന്ന് സഹോദരൻ റിങ്കു ഢാക്ക പരാതി നൽകിയിരുന്നു. തുടർന്നാണ് കൊലപാതകക്കേസെടുക്കാൻ പോലീസ് തയ്യാറായത്. ഹൃദയാഘാതത്തെത്തുടർന്നാണ് മരണമെന്നായിരുന്നു പോലീസിന്റെ ആദ്യനിലപാട്.

സഹോദരന്റെ പരാതിയിൽ പറയുന്നത്‌: ‘‘മരിക്കുന്നതിന് ഏതാനും മണിക്കൂർമുമ്പ് അമ്മ, സഹോദരി എന്നിവരുമായി സൊനാലി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ പേഴ്സണൽ അസിസ്റ്റന്റ് മോശമായി പെരുമാറുന്നതിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. സുധീർ സഗ്‍വാൻ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തിനൽകിയാണ് ബലാത്സംഗം ചെയ്തത്. ഇതു വീഡിയോയിൽ പകർത്തിയിരുന്നു. വീഡിയോ സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിഭക്ഷണത്തിൽ വിഷംനൽകിയാണ് കൊലപ്പെടുത്തിയത്. സുധീർ സൊനാലിയുടെ രാഷ്ട്രീയ-അഭിനയ ജീവിതത്തിൽ ഇടപെട്ടിരുന്നതായും ഫോണുകൾ, സ്വത്തുരേഖകൾ, എ.ടി.എം. കാർഡുകൾ, വീടിന്റെ താക്കോൽ എന്നിവ കൈവശപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.’’

രണ്ടംഗ ഫൊറൻസിക് വിദഗ്ധസംഘത്തിന്റെ മേൽനോട്ടത്തിലാണ് മൃതദേഹപരിശോധന പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം ഗോവയ്ക്കുപകരം ഡൽഹി എയിംസിൽ നടത്തണമെന്ന് നിർബന്ധം പിടിച്ചിരുന്ന കുടുംബം സമ്മതമറിയിച്ചതോടെയാണ് അതിനുവഴിയൊരുങ്ങിയത്. ഗോവ ഡി.ജി.പി. ജസ്‌പാൽസിങ് കേസ് വിലയിരുത്തിവരുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സൊനാലിയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ് ചൊവ്വാഴ്ച രാവിലെയാണ് വടക്കൻ ഗോവയിലെ അഞ്ജുണയിലുള്ള സെയ്ന്റ് ആന്റണി ഹോസ്പിറ്റലിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.

Content Highlights: Sonali Phogat's 2 aides arrested for murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented