അമ്മയെന്ന് പച്ചകുത്തിയ കൈകള്‍ക്കൊണ്ട് തന്നെ അമ്മയെ കൊലപ്പെടുത്തി; മകന്റേത് ലഹരി തെറ്റിച്ച മനോനില


•  കോടാലിയിൽ മകൻ അമ്മയെ കൊലപ്പെടുത്തിയ വീട്ടിൽ പോലീസെത്തിയപ്പോൾ, ഇൻസൈറ്റിൽ പ്രതി വിഷ്ണു, മരിച്ച ശോഭന

മറ്റത്തൂര്‍: കിഴക്കേ കോടാലിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന് ലഹരി ഉപയോഗം തെറ്റിച്ച മനോനിലയെന്ന് സംശയം. അതേസമയം ഇയാള്‍ വിരലില്‍ അമ്മ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിഷ്ണു ചെറുപ്പംമുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നയാളാണെന്നും നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്ന ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുമ്പോഴാണ് ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

കൊലപാതകം നടന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2.33 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണം ചോദിച്ചാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. താളൂപ്പാടത്തുണ്ടായിരുന്ന വീട്, മരിച്ച ശോഭനയും കുടുംബവും എട്ടുലക്ഷം രൂപയ്ക്ക് വിറ്റു. നാലുലക്ഷം രൂപകൊണ്ട് കടം തീര്‍ത്തു.

ബാക്കി പണം വിഷ്ണുവിന്റെ പേരില്‍ രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു. വിഷ്ണുവിന് തന്റെ അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം ഇതിനിടയില്‍ ബലപ്പെട്ടുവന്നു.

മൊബൈല്‍ വഴി ശ്രമിച്ചുനോക്കിയിട്ടും പണം കിട്ടാതിരുന്നത് സംശയം കൂട്ടി. ഒടുവില്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വീട്ടില്‍ സൂക്ഷിക്കാന്‍ അമ്മയുടെ കൈവശം ഏല്‍പ്പിച്ചു. അപ്പോഴും അമ്മയും കൂട്ടുകാരും ചേര്‍ന്ന് പണം താനറിയാതെ മാറ്റുന്നുണ്ടെന്ന ചിന്ത വരാന്‍ തുടങ്ങി.

കൊലപാതകം നടന്ന അന്ന് രാവിലെ വിഷ്ണു ആവശ്യപ്പെട്ടതനുസരിച്ച് പണം ശോഭന കാണിച്ചുകൊടുത്തു.

പണം ചെലവഴിക്കുന്നത് ചോദ്യംചെയ്യുകയുമുണ്ടായി. താന്‍ പറ്റിക്കപ്പെടുന്നുണ്ടെന്ന ചിന്തയില്‍ അമ്മയുമായി തര്‍ക്കമായി. ഒടുവില്‍ കഴുത്ത് ഞെരിക്കുകയും താഴെ വീണ ശോഭനയുടെ മരണം ഉറപ്പുവരുത്താന്‍ ഗ്യാസ് സിലിന്‍ഡര്‍ തലയില്‍ ഇടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Content Highlights: son killed mother in mattathur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented