മദ്യപിക്കാന്‍ പണം നല്‍കിയില്ല; അമ്മയെ മകന്‍ കല്ലുകൊണ്ടിടിച്ചുകൊന്നു


Representational Image

ബെംഗളൂരു: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ബെംഗളൂരു മാറത്തഹള്ളി ദേവരബീസനഹള്ളിയിലെ താമസക്കാരിയും റായ്ച്ചൂര്‍ സ്വദേശിനിയുമായ യമുനമ്മ (70) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ അംബരീഷിനെ (35) പോലീസ് അറസ്റ്റുചെയ്തു.

സ്ഥിരമദ്യപനായ അംബരീഷ് കഴിഞ്ഞദിവസം രാത്രി യമുനമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍, പണം മറ്റ് ആവശ്യങ്ങള്‍ക്ക് മാറ്റിവെച്ചതാണെന്നും മദ്യം വാങ്ങാന്‍ തരില്ലെന്നും യമുനമ്മ പറഞ്ഞു. തുടര്‍ന്ന് ഏറെനേരം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ അംബരീഷ് യമുനമ്മയെ വീടിന് പുറത്തേക്ക് തള്ളിയിട്ടതിനുശേഷം സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യമുനമ്മ മരിച്ചു.

സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും മകനും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പോലീസിന് മൊഴിനല്‍കി.

പണം കണ്ടെത്തുന്നതിന് ട്രാഫിക് സിഗ്‌നലുകളില്‍ ഭിക്ഷാടനം നടത്താനും അംബരീഷ് യമുനമ്മയെ നിര്‍ബന്ധിച്ചിരുന്നു. റായ്ച്ചൂര്‍ സ്വദേശികളായ ഇവര്‍ മൂന്നുവര്‍ഷം മുമ്പാണ് ബെംഗളൂരുവിലെത്തിയത്.

Content Highlights: son killed mother in bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section




Most Commented