പോലീസിനെ അസഭ്യം പറഞ്ഞ ശേഷം ഒളിവില്‍പോയ സൈനികന്‍ അറസ്റ്റില്‍, ആശുപത്രിയിലും അക്രമം


പോലീസിന് നേരെ അസഭ്യം പറയുന്ന വിമൽ | Photo: മാതൃഭൂമി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ആക്രമണം നടത്തിയെന്ന കേസില്‍ സൈനികനെ പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു. ഭരതന്നൂര്‍ കൊച്ചാനക്കല്ലുവിള വിമല്‍ ഭവനില്‍ വിമല്‍ (30) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കാലിനു പരിക്കേറ്റ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ വിമലിനെ മദ്യലഹരിയിലായിരുന്നതിനാല്‍ പാലോടുള്ള ഗവ. ആശുപത്രിയിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതില്‍ ഇയാള്‍ പ്രകേപിതനാകുകയായിരുന്നു.



ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വനിതാ ജീവനക്കാരടക്കമുള്ളവരെ അസഭ്യം പറയുകയും ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായാണ് കേസ്.ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് എത്തിയ പാങ്ങോട് പോലീസിനെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളെ മംഗലാപുരം സി.ഐ. സജീഷ്, ചിറയിന്‍കീഴ് സി.ഐ. മുകേഷ്, പാങ്ങോട് എസ്.ഐ. അജയന്‍, തിരുവന്തപുരം റൂറല്‍ ഷാഡോ ടീം എന്നിവരുടെ നേതൃത്വത്തില്‍ കോന്നി സ്റ്റേഷന്‍ പരിധിയിലെ താഴം എന്ന സ്ഥലത്തുനിന്നാണ് അറസ്റ്റു ചെയ്തത്. ആര്‍മി ഉദ്യോഗസ്ഥനായ വിമല്‍ ആസാമിലെ തേജ്പൂര്‍ എന്ന സ്ഥലത്താണ് ജോലി ചെയ്യുന്നത്.

പ്രതിയെ റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം കല്ലറയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പോലീസിന് നേരെ കേട്ടാലറയ്ക്കുന്ന തെറിവിളിയാണ് വിമല്‍ നടത്തിയത്. കാല്‍ മുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ ഇയാള്‍ ആശുപത്രി ജീവനക്കാരോട് തട്ടിക്കയറിയിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിളിച്ചുവരുത്തിയത്.

അപകടത്തിലാണോ അടിപിടിയിലാണോ പരിക്ക് പറ്റിയതെന്ന ചോദ്യമാണ് സൈനികനായ യുവാവിനെ പ്രകോപിപ്പിച്ചത്.വിമല്‍ വേണുവിനെതിരെ പാങ്ങോട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Content Highlights: soldier, vimal, kerala police, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented