ദീപാവലിക്ക് നാട്ടിലെത്തിയ സൈനികനെ കാമുകിയുടെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു; എട്ടുപേര്‍ക്കെതിരേ കേസ്


സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, മുഖ്യപ്രതിയായ വിജയ്പാല്‍ ഒളിവിലാണ്. 

സൈനികന്റെ ബന്ധുക്കൾ(ഇടത്ത്) ആക്രമണത്തിൽ തകർന്ന കാർ(വലത്ത്) | Photo: twitter.com/ANINewsUP

ലഖ്‌നൗ: ദീപാവലി ആഘോഷത്തിനായി നാട്ടിലെത്തിയ സൈനികനെ കാമുകിയുടെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശി ബിഖന്‍കുമാറാണ്(24) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി തപ്പാല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റസൂല്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

ബിഖന്‍കുമാറിന്റെ കാമുകിയുടെ ഭര്‍ത്താവായ വിജയ്പാലും കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേ കേസെടുത്തതായും ഇതില്‍ മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, മുഖ്യപ്രതിയായ വിജയ്പാല്‍ ഒളിവിലാണ്.



ഞായറാഴ്ച രാത്രി ബന്ധുവിനൊപ്പം കാറില്‍ പോവുകയായിരുന്ന ബിഖന്‍കുമാറിനെ ഒരുസംഘം വാഹനം തടഞ്ഞുനിര്‍ത്തിയാണ് ആക്രമിച്ചത്. എട്ടുപേരടങ്ങുന്ന അക്രമികള്‍ സൈനികനെ കാറില്‍നിന്ന് വലിച്ചിറക്കിയശേഷം വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വിജയ്പാല്‍ സൈനികന് നേരേ വെടിയുതിര്‍ത്തത്. തലയില്‍ വെടിയേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2017-ല്‍ സൈന്യത്തില്‍ ജോലിയില്‍പ്രവേശിച്ച ബിഖന്‍കുമാര്‍ പഞ്ചാബിലാണ് ജോലിചെയ്യുന്നത്. ദീപാവലി ആഘോഷിക്കാനായാണ് അടുത്തിടെ നാട്ടിലെത്തിയത്. വിജയ്പാലിന്റെ ഭാര്യയുമായി സൈനികനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം. സൈനികന്റെ കുടുംബവും ഇക്കാര്യം ആവര്‍ത്തിച്ചു. വിജയ്പാലിന്റെ സഹോദരനും മറ്റുബന്ധുക്കളുമാണ് കൊലയാളിസംഘത്തിലുണ്ടായിരുന്നതെന്നും ബിഖന്‍കുമാറിന്റെ പിതാവ് ആരോപിച്ചു.

Content Highlights: soldier shot dead by lover's husband in uttar pradesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented