ഭാര്യയെയും പത്തുവയസ്സുള്ള മകളെയും കഴുത്തറുത്ത് കൊന്ന് സൈനികന്‍; സംഭവം അസമിലെ സൈനിക ക്യാമ്പില്‍


ശനിയാഴ്ച പുലര്‍ച്ചെ ചോരയില്‍ കുളിച്ചനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്.

Representational Image

ഗുവാഹാട്ടി: അസമില്‍ സൈനികന്‍ ഭാര്യയെയും പത്തുവയസ്സുള്ള മകളെയും കഴുത്തറുത്ത് കൊന്നു. അസം റൈഫിള്‍സിലെ ഹവില്‍ദാറായ കശ്മീര്‍ സ്വദേശി രവീന്ദര്‍കുമാറാണ് ഭാര്യ മോണിക്ക ഡോഗ്ര(32), മകള്‍ റിദ്ദി എന്നിവരെ കൊലപ്പെടുത്തിയത്. സൈനികനെ പിന്നീട് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ശ്രീകൊനയിലെ സൈനിക ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ മാര്‍ച്ചിലാണ് രവീന്ദര്‍കുമാര്‍ ഭാര്യയെയും മകളെയും അസമിലേക്ക് കൊണ്ടുവന്നത്. സൈനിക ക്യാമ്പിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവരുടെ താമസം.

ശനിയാഴ്ച പുലര്‍ച്ചെ ചോരയില്‍ കുളിച്ചനിലയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. വടിവാള്‍ കൊണ്ടാണ് പ്രതി രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൃത്യം നടത്തിയ ശേഷം രവീന്ദര്‍ കുമാര്‍ ക്യാമ്പിലെ ഒരു ക്ഷേത്രത്തില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Content Highlights: soldier killed wife and daughter in army camp in assam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented