സോളാര്‍ കേസിലെ പീഡനപരാതി: അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സിബിഐ ചോദ്യംചെയ്തു


ബിജു പങ്കജ്/ മാതൃഭൂമി ന്യൂസ്

ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്.

Screengrab: Mathrubhumi News

കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെും എ.പി. അനില്‍കുമാറിനെയും സി.ബി.ഐ. ചോദ്യംചെയ്തു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയില്‍വെച്ചും അനില്‍കുമാറിനെ മലപ്പുറത്തുവെച്ചുമാണ് ചോദ്യംചെയ്തത്. കഴിഞ്ഞദിവസം കെ.സി. വേണുഗോപാലിനെയും സി.ബി.ഐ. ചോദ്യംചെയ്തിരുന്നു.

ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ പീഡനപരാതിയില്‍ സി.ബി.ഐ. അന്വേഷണം അന്തിമഘട്ടത്തിലാണ്. കേസില്‍ ഇനി ഉമ്മന്‍ചാണ്ടി, ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്താനുള്ളത്.



സോളാര്‍ പീഡനക്കേസില്‍ കാര്യമായ തെളിവുകളൊന്നും ഇല്ലെന്നാണ് സി.ബി.ഐ.യുടെ ഇതുവരെയുള്ള കണ്ടെത്തല്‍. പരാതിക്കാരി പറഞ്ഞ സമയത്ത് രാഷ്ട്രീയ നേതാക്കളൊന്നും ഇവര്‍ പറഞ്ഞ സ്ഥലങ്ങളിലുണ്ടായിരുന്നില്ല. ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ. പറയുന്നു. വൈകാതെ തന്നെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിക്കും.

നേരത്തെ ഹൈബി ഈഡനെതിരായ പീഡനപരാതി വ്യാജമാണെന്ന റിപ്പോര്‍ട്ടും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും പരാതി നിലനില്‍ക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും സി.ബി.ഐ. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: solar rape case cbi interrogated adoor prakash and ap anilkumar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented