ജസീർ, നൗഫൽ, നിഹാസ് | Photo: Special Arrangement
കുണ്ടറ: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെ കുണ്ടറ പോലീസ് പിടികൂടി. പെരുമാതുറ വലിയവിളാകംവീട്ടിൽ ജസീർ (26), വിതുര തൊളിക്കോട് കുന്നുംപുറത്തുവീട്ടിൽ എസ്.നൗഫൽ (27), പെരുമാതുറ വലിയവിളാകംവീട്ടിൽ നിഹാസ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാംപ്രതി ജസീർ ആണ് സാമൂഹികമാധ്യമത്തിലൂടെ പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചശേഷം പാലോട്ടുവെച്ച് പീഡിപ്പിച്ചത്. നിഹാസും നൗഫലും ചേർന്നാണ് കാറിൽ പെൺകുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചത്.
21-ന് രാവിലെമുതൽ പെൺകുട്ടിയെ വീട്ടിൽനിന്നു കാണാതായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ 22-ന് രാവിലെ പെൺകുട്ടിയെ ജസീറിനൊപ്പം പാലോട്ട് കണ്ടെത്തി. പെൺകുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: social media friends raped minor girl three arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..