'മീശ ഫാൻ ഗേൾ, പോലീസ് ജോലി രാജിവെച്ചു, ഇപ്പോൾ ചാനലിൽ'; വിനീത് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചത് ഇങ്ങനെ


നേരത്തെ താൻ പോലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം.

വിനീതിന്റെ ഇൻസ്റ്റഗ്രാം പേജിലെ വീഡിയോകൾ, അറസ്റ്റിലായ വിനീത് | Photo: https://www.instagram.com/vineeth___official/reels/

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായ ടിക്ടോക്, റീൽസ് താരം വെള്ളല്ലൂർ കീഴ്‌പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (25) പെൺകുട്ടികളോടും യുവതികളോടും പറഞ്ഞിരുന്നത് തെറ്റായ വിവരങ്ങളായിരുന്നുവെന്നാണ് വിവരം. നേരത്തെ ഇയാൾ പോലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ ഇയാൾക്ക് ജോലിയൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി..

വിനീതിന്റെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡായും സ്ക്രീൻ ചാറ്റുകളായും അദ്ദേഹം സൂക്ഷിച്ചിരുന്നു.

നിലവിൽ സോഷ്യൽ മീഡിയയിൽ വീഡിയോകൾ മാത്രം ചെയ്തിരുന്ന ഇയാൾ തനിക്ക് സ്വകാര്യ ചാനലിൽ ജോലിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടികളുമായി ചാറ്റ് ചെയ്തിരുന്നത്. നേരത്തെ താൻ പോലീസിലായിരുന്നുവെന്നും എന്നാൽ പിന്നീട് അസ്വസ്ഥതകൾ കാരണം അതിൽ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും പരിചയപ്പെടുന്നവരോട് ഇയാൾ പറഞ്ഞിരുന്നതായാണ് വിവരം. ആരാധകരെ തൃപ്തിപ്പെടുത്താൻ നിരന്തരം വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചിരുന്നു.

'മീശ ഫാൻ ഗേൾ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാളുടെ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ട് വിനീത് തന്റെ ഔദ്യോഗിക അക്കൗണ്ടിലെ സ്റ്റാറ്റസിൽ മെൻഷൻ ചെയ്തിരുന്നു. ക്ലോസപ്പ് ദൃശ്യങ്ങളായിരുന്നു ഇയാൾ കൂടുതലായും ചിത്രീകരിച്ചിരുന്നത്. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോ ആരാധകരായിട്ടുണ്ടായിരുന്നു. ഇതു മുതലെടുത്തു കൊണ്ടായിരുന്നു ഇദ്ദേഹം പെൺകുട്ടികളുമായും വിവാഹിതരായ സ്ത്രീകളുമായും ബന്ധം ഉണ്ടാക്കിയിരുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ഇവരെ സമീപിക്കുന്നത്. പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാൾ പരിചയത്തിലാകുന്നത്. പിന്നീട് ഇവരെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. കലാരംഗത്തുള്ളവരേയും പെൺകുട്ടികളേയുമായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. നിരവധി ആരാധകരുള്ളത് കൊണ്ട് തന്നെ ഇയാളുടെ വലയിൽ പെൺകുട്ടികളും യുവതികളും പെടുകയായിരുന്നു.

കോളേജ് വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗക്കേസിലാണ് വിനീതിനെ ഫോർട്ട് എ.സി. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

വിനീതിനെതിരെ നേരത്തെയും കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ കൺടോൺമെന്റ് പോലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിലും വിനീത് പ്രതിയായിരുന്നു. മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന കാര്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

Content Highlights: Social Media fame vineeth Arrested For Rape case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented