മമ്മൂട്ടി
പനമരം: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.
ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടല്‍നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ചരാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധിച്ചു. സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തില്‍ കലര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെനിഗമനം. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.
കിണറ്റില്‍ സോപ്പുപൊടിയാണ് കലര്‍ത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വെണ്ണിയോടെത്തിച്ച് തെളിവെടുത്തു. വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു.
ഇതാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്താന്‍ ഇടയാക്കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ ഇയാളുടെ പേരില്‍ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
2013-ല്‍ വെണ്ണിയോട് ടൗണില്‍ പ്രവര്‍ത്തനംതുടങ്ങിയ വനിതാ മെസ് കഴിഞ്ഞ മേയ് മാസത്തിലാണ് ജ്യോതി കുടുംബശ്രീയുടെ ജനകീയഹോട്ടലാക്കി മാറ്റിയത്.
Content Highlights: Soap powder mixed in well -janakeeya hotel hotel;one arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..