ഫോണിന്റെ ലോക്ക് ചോദിച്ചപ്പോൾ അറിയില്ലെന്ന് മറുപടി; പരിശോധനയിൽ മോഷ്ടിച്ചതെന്ന് കണ്ടെത്തി; അറസ്റ്റ്


സോമൻ

കോട്ടയം: മൊബൈൽഫോൺ മോഷണക്കേസിൽ തിരുവനന്തപുരം കവടിയാർ ചില്ലക്കാട്ട് സോമനെ (61) കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കഴിഞ്ഞദിവസം രാത്രിയിൽ കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ സംശയാസ്പദമായരീതിയിൽ കണ്ടിരുന്നു.

പോലീസ് ചോദ്യംചെയ്തപ്പോൾ ഇയാളുടെ പക്കൽനിന്ന് സ്മാർട്ട്‌ഫോൺ കണ്ടെത്തി. ഫോണിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇയാൾക്ക് ഫോണിന്റെ ലോക്ക് പാറ്റേൺ അറിയില്ലെന്ന് പറഞ്ഞു. ഫോൺ പരിശോധിച്ചതിൽനിന്നു തിരുവല്ലയിലുള്ള ആളുടെ ഫോൺ ആണെന്ന് പോലീസ് കണ്ടെത്തി.

തുടർന്ന് പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിൽ പ്രതി തിരുവല്ലയിൽനിന്നു ഫോൺ മോഷ്ടിച്ചതാണെന്ന് പോലീസിനോട് പറയുകയായിരുന്നു. ഇയാൾക്ക് ചങ്ങനാശ്ശേരി, തിരുവല്ല എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മൊബൈൽ ഫോൺ മോഷണം പോയതായി ഉടമസ്ഥൻ തിരുവല്ലയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ, എസ്.ഐ. സുരേഷ്, എ.എസ്.ഐ. സി.എസ്. ബിജു, സി.പി.ഒ. ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Content Highlights: smartphone theft - accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented