വനിതാ ഡോക്ടറെ ആക്രമിച്ച പ്രതി രക്ഷപ്പെട്ടത് മതില്‍ ചാടി കടന്ന്, രേഖാചിത്രം പുറത്ത് വിട്ട് പോലീസ്


പോലീസ് പുറത്ത് വിട്ട രേഖാചിത്രം

തിരുവനന്തപുരം : പുലര്‍ച്ചെ മ്യൂസിയത്ത് നടക്കാനെത്തിയ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ മൂന്നുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. വനിതാ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് രേഖാചിത്രം തയ്യാറാക്കി. പ്രതിയെത്തിയ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും അക്രമി എത്തിയ കാറിന്റെ നമ്പര്‍ കണ്ടെത്താനായില്ല. അക്രമി മ്യൂസിയത്തിനകത്ത് ഗേറ്റ് ചാടിക്കടന്ന് ഓടുകയായിരുന്നു. പിന്നാലെ വനിതാ ഡോക്ടറും ഓടിയെത്തി.



സുരക്ഷാ ജീവനക്കാരും എയിഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസും വന്നെങ്കിലും പിടികൂടാനായില്ല. പ്രതി മ്യൂസിയത്തിനകത്ത് തന്നെയുണ്ടെന്ന് പറഞ്ഞെങ്കിലും പോലീസ് ഇത് ശ്രദ്ധിച്ചില്ലെന്ന് ഡോക്ടര്‍ പറയുന്നു. പിന്നീട് മ്യൂസിയത്തെ സി.സി.ടി.വി.യിലും ഇയാളുടെ ദൃശ്യങ്ങളുണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ അക്രമി മതില്‍ചാടി വാഹനത്തില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. കമ്മിഷണര്‍ ഓഫീസില്‍ പരാതി നല്‍കുമെന്നും കുറവന്‍കോണം സ്വദേശിനിയായ ഡോക്ടര്‍ പറയുന്നു.

Content Highlights: lady doctor, attack, accused, kerala police, sketch image


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented