പ്രതീകാത്മക ചിത്രം | Photo: AFP
തിരുവനന്തപുരം: ആറര വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും. കാഞ്ഞിരംകുളം ലൂര്‍ദിപുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആജ് സുദര്ശന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ ശിക്ഷയനുഭവിക്കണം.
2021 ഓഗസ്റ്റ് 30-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട് വൃത്തിയാക്കാനെത്തിയപ്പോഴാണ് പ്രതി കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഈ സമയം വീട്ടില്‍ പെണ്‍കുട്ടിയും അമ്മൂമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്മൂമ്മ അടുക്കളയിലായിരുന്നപ്പോള്‍ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. പീഡിപ്പിക്കാന്‍ ശ്രമിക്കവേ കുട്ടി ബഹളംവെച്ച് അമ്മൂമ്മയുടെ അടുത്തേക്ക് ഓടിയെത്തി സംഭവം പറഞ്ഞു. അമ്മൂമ്മ ഉടനെ സംഭവത്തെക്കുറിച്ച് പ്രതിയോട് ചോദിക്കുകയും പ്രതിയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍, അഡ്വ. എം. മുബീന എന്നിവര്‍ ഹാജരായി. പിഴത്തുക ഇരയായ കുട്ടിക്ക് നല്കാന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കാഞ്ഞിരംക്കുളം എസ്.ഐ. ഇ.എം. സജിറാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
Content Highlights: six years rigorous imprisonment in a case of trying to molest a minor girl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..