വ്യോമസേന ട്രെയിനിയുടെ ആത്മഹത്യ; ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു


suicide

ബെംഗളൂരു: വ്യോമസേന ട്രെയ്‌നിയുടെ മരണത്തില്‍ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തു. ബെംഗളൂരു ജാലഹള്ളിയിലെ എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. 27-കാരനായ അംഗിത് ജാ ആണ് മരിച്ചത്. യുവാവിനെതിരെ അച്ചടക്ക നടപടിയെടുത്ത ശേഷം അന്വേഷണം പ്രഖ്യാപിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

തന്റെ ആത്മഹത്യാക്കുറിപ്പില്‍ വിങ് കമാന്‍ഡര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍, എയര്‍ കമാന്‍ഡര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേര് തന്റെ ആത്മഹത്യാക്കുറിപ്പില്‍ അംഗിത് എഴുതിവെച്ചിട്ടുണ്ട്. ട്രെയ്‌നിങ് കോളേജില്‍ യുവാവ് മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചു.



അംഗിതിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അച്ചടക്ക നടപടിയെടുത്തതിനെ തുടര്‍ന്ന് അംഗിത് ആത്മഹത്യ ചെയ്യുകയായിരുന്നു. ആരോപണം നേരിടുന്നവർ ആരും ഒളിവില്‍‌പോയിട്ടില്ലെന്നും സംഭവത്തില്‍ തെളിവ് ശേഖരിക്കുകയാണെന്നും കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ വിനായക് പാട്ടീല്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: suicide, air force trainee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented