വിദ്യാര്‍ഥികളോട് ലൈംഗികാതിക്രമം, അറസ്റ്റിലായത് 6 അധ്യാപികമാര്‍; ജാവലിന്‍ കോച്ചും പ്രതിക്കൂട്ടില്‍


2 min read
Read later
Print
Share

16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് ഡാന്‍വില്ലെയിലെ അധ്യാപികയായ എല്ലെന്‍ ഷെല്ലി(38)നെ പോലീസ് പിടികൂടിയത്.

അറസ്റ്റിലായ അധ്യാപികമാർ | ഫോട്ടോ: twitter.com/RobertAkumbobe

വാഷിങ്ടണ്‍: വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിന് യു.എസി.ലെ വിവിധയിടങ്ങളിലായി രണ്ടുദിവസത്തിനിടെ അറസ്റ്റിലായത് ആറ് അധ്യാപികമാര്‍. ഒക്‌ലഹോമ, ആര്‍ക്കന്‍സോ, ഡാന്‍വില്ലെ, പെന്‍സില്‍വേനിയ തുടങ്ങിയ മേഖലകളില്‍നിന്നാണ് അധ്യാപികമാര്‍ പിടിയിലായത്.

16 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയതിനാണ് ഡാന്‍വില്ലെയിലെ അധ്യാപികയായ എല്ലെന്‍ ഷെല്ലി(38)നെ പോലീസ് പിടികൂടിയത്. രണ്ട് ആണ്‍കുട്ടികളുമായി ഇവര്‍ മൂന്നുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. അധ്യാപിക അറസ്റ്റിലായതോടെ ഇവര്‍ ജോലിചെയ്തിരുന്ന ബോയില്‍ കൗണ്ടി സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അധ്യാപികയെ ജോലിയില്‍നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് ആര്‍ക്കന്‍സോയിലെ സ്‌കൂള്‍ അധ്യാപികയായ ഹീതര്‍ ഹാരി(32) പിടിയിലായത്. ഇവര്‍ക്കെതിരേ ലൈംഗികാതിക്രമത്തിന് കേസെടുത്തതായും പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എമിലി ഹാന്‍കോക്ക് (26) എന്ന അധ്യാപികയാണ് ഒക്‌ലഹോമയില്‍ ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായത്. അധ്യാപികയും വിദ്യാര്‍ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ചതിന് പിന്നാലെയാണ് പോലീസ് ഇവരെ പിടികൂടിയത്. ലിങ്കണ്‍ കൗണ്ടിയിലെ സ്‌കൂളില്‍ താത്കാലിക അധ്യാപികയായെത്തിയ എമിലി, 15-കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളില്‍ ജോലിചെയ്യുന്നതിനിടെ അധ്യാപിക വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിക്കുകയും സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സ്‌നാപ്പ്ചാറ്റ് വഴി നഗ്നചിത്രങ്ങള്‍ കൈമാറിയതായും പോലീസ് പറയുന്നു.

ഡെമോയിനിലെ സ്‌കൂളില്‍ അധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് ആണ് ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍. ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റന്‍, കൗമാരക്കാരനായ വിദ്യാര്‍ഥിയുമായി അഞ്ചുതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നാണ് കുറ്റം. സ്‌കൂളില്‍വെച്ചും മറ്റിടങ്ങളില്‍വെച്ചും ഇവര്‍ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫെയര്‍ഫാക്‌സ് കൗണ്ടി ജെയിംസ് മാഡിസണ്‍ സ്‌കൂളിലെ അധ്യാപികയായ ആലിയ ഖെരാദ്മാന്‍ഡും(33) ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 2016 മുതല്‍ അധ്യാപികയായി ജോലിചെയ്യുന്ന യുവതി മാസങ്ങളോളം വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

പെന്‍സല്‍വേനിയയില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമക്കേസില്‍ സ്‌കൂളിലെ കായികാധ്യാപികയാണ് പിടിയിലായത്. സ്‌കൂളിലെ ജാവലിന്‍ കോച്ചായ ഹന്നാ മാര്‍ത്ത്(26) താന്‍ പരിശീലിപ്പിച്ചിരുന്ന 17-കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. സ്‌കൂളിലെ കായികതാരമായ വിദ്യാര്‍ഥിയുമായി അധ്യാപിക പലതവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.


Content Highlights: six female teachers arrested for sexual misconduct with students in usa

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ujjain rape girl

1 min

ബലാത്സംഗത്തിനിരയായ 12-കാരി ചോരയൊലിക്കുന്ന നിലയിൽ തെരുവിലൂടെ, ആരും സഹായിച്ചില്ല; നടുക്കുന്ന ദൃശ്യം

Sep 27, 2023


palakkad kodumbu karinkarappully death

2 min

70 സെ.മീ. മാത്രം ആഴമുള്ള കുഴി, മൃതദേഹങ്ങളുടെ വയർഭാഗം കീറിയ നിലയിൽ; കുറ്റംസമ്മതിച്ച് സ്ഥലം ഉടമ

Sep 27, 2023


usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


Most Commented