പിടിയിലായ പ്രതികൾ
കൊച്ചി: എം.ഡി.എം.എ.യുമായി യുവതിയടക്കം ആറുപേര്‍ സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. മരട്, പൂണിത്തുറ, മാപ്പുഞ്ചേരി വീട് സജിത്ത് വര്‍ഗീസ് (26), പൂണിത്തുറ കളത്തിപ്പറമ്പില്‍ വിവേക് (32), നെട്ടൂര്‍ വെളിപ്പറമ്പില്‍ മുഹമ്മദ് യാസിര്‍ (29), മരട് മാപ്പിന്‍ഞ്ചേരി വീട്ടില്‍ സേവ്യര്‍ അലന്‍ ബിനു (22), അക്വിന്‍ ഷിബു (19), വരന്തരപ്പിള്ളി വേലുപ്പാടം കുന്നക്കാടന്‍ വീട്ടില്‍ റുക്‌സാന മുഹമ്മദ് (24) എന്നിവരാണ് പിടിയിലായത്.
ചാത്യാത്ത് റോഡില്‍ ക്യൂന്‍സ് വാക്ക്വേയ്ക്ക് സമീപത്തുനിന്ന് സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഗോപി, സി.പി.ഒ. സജി എന്നിവര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. വാക്ക്വേയ്ക്ക് സമീപം നിര്‍മാണം നടക്കുന്ന ഫ്‌ലാറ്റിന് എതിര്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പോലീസിനെ കണ്ട് മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചു. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് 2.46 ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയത്.
എം.ഡി.എം.എ.യും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
മരട്: തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍നിന്ന് എം.ഡി.എം.എ., കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തൃശ്ശൂര്‍ കിള്ളിമംഗലം പുളിക്കത്തൊടി വീട്ടില്‍ യുനൈസ് ഫാസില്‍ (29), കര്‍ണാടക കുടക് മടിക്കേരി മര്‍സൂഖ് (19) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മരട് എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 2.68 ഗ്രാം എം.ഡി.എം.എ.യും 78 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
കൊച്ചി നഗരത്തിലെ പല ജ്യൂസ് കടകളിലും ജോലിചെയ്യുകയായിരുന്നു ഇരുവരും. പാലക്കാടുള്ള ഇതരസംസ്ഥാനക്കാരില്‍നിന്ന് വാങ്ങുന്ന ലഹരിമരുന്നുകള്‍ ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തിവരുകയായിരുന്നു.
Content Highlights: six arrested with mdma in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..