കൊച്ചിയില്‍ വീണ്ടും MDMA; ക്ലാസില്‍ കയറാതെ വില്പനയ്ക്കിറങ്ങി വിദ്യാര്‍ഥികള്‍, കാരിയറായി യുവതികള്‍


പ്രതീകാത്മക ചിത്രം/മാതൃഭൂമി

കളമശ്ശേരി: കൊച്ചി സിറ്റി ഡാന്‍സാഫും കളമശ്ശേരി പോലീസും ചേര്‍ന്ന് ഇടപ്പള്ളി വി.പി. മരയ്ക്കാര്‍ റോഡിന് സമീപം ഹരിതനഗറിലുള്ള ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 8.3 ഗ്രാം എം.ഡി.എം.എ. യുമായി ആറുപേര്‍ പിടിയിലായി. എറണാകുളം തമ്മനം കീഴത്തുപറമ്പ് പന്തുവല്ലിയില്‍ വീട്ടില്‍ നിസാം നിയാസ് (20), എറണാകുളം കളമശ്ശേരി എച്ച്.എം.ടി. കോളനി പനയപ്പിള്ളി വീട്ടില്‍ അജി സാല്‍ (20), ആലപ്പുഴ തിരുവമ്പാടി വലിയകുളം സച്ചു മന്‍സിലില്‍ എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് കുളങ്ങരയില്‍ വീട്ടില്‍ സച്ചിന്‍ സാബു (25), എറണാകുളം കളമശ്ശേരി മൂലേപ്പാടം കൃഷ്ണകൃപയില്‍ വിഷ്ണു എസ്. വാരിയര്‍ (20), എറണാകുളം മൂലമ്പിള്ളി ചീതപ്പറമ്പില്‍ ഐശ്വര്യ പ്രസാദ് (20) എന്നിവരാണ് അറസ്റ്റിലായത്.

സച്ചിന്‍ സാബുവാണ് ബെംഗളൂരുവില്‍ നിന്നു മയക്കുമരുന്നെത്തിച്ച് നല്‍കിയിരുന്നത്. യുവതികളെ കാരിയറായി ഉപയോഗിച്ചാണ് ഇവര്‍ നഗരത്തിലെ പ്രമുഖ കോളേജുകളില്‍ മയക്കുമരുന്ന് വിതരണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വിദ്യാര്‍ഥികളായ ഇവര്‍ ക്ലാസില്‍ കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഡംബരമുറികള്‍ വാടകയ്‌ക്കെടുത്താണ് വില്പന നടത്തിയിരുന്നത്. ബെംഗളൂരുവില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മയക്കുമരുന്ന്, ഉയര്‍ന്നവിലയ്ക്കാണ് വിറ്റഴിച്ചിരുന്നത്. വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് വിലകൂടിയ വാഹനങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങി ആഡംബരജീവിതം നയിച്ചുവരുകയായിരുന്നു.

ലഹരി ഉപയോഗിക്കുന്നതിനായി ഇടപാടുകാര്‍ക്ക് മുറി എടുത്തുനല്‍കുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തിരുന്നു.

കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനും കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനും വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ്‌സും കഞ്ചാവും അയല്‍സംസ്ഥാനങ്ങളിലെ ലഹരികേന്ദ്രങ്ങളില്‍ നിന്ന് ആഡംബരവാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടുവരുന്നതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയും അറസ്റ്റും.

സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.സി.പി. വി.യു. കുര്യാക്കോസിന്റെ നിര്‍ദേശാനുസരണം നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അബ്ദുള്‍ സലാം, ഡാന്‍സാഫ് എസ്.ഐ. രാമു ബാലചന്ദ്രബോസ്, കളമശ്ശേരി എസ്.ഐ. ദീപു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.

Content Highlights: six arrested with mdma drugs in kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022

Most Commented