MDMA, LSD സ്റ്റാമ്പ്, അങ്ങനെ എല്ലാം; മാരക ലഹരിമരുന്നുകളുമായി കൊച്ചിയില്‍ പിടിയിലായത് ആറുയുവാക്കള്‍


അറസ്റ്റിലായ യുവാക്കൾ

മട്ടാഞ്ചേരി: മാരക ലഹരിവസ്തുക്കളുമായി കൊച്ചിയില്‍ ആറുയുവാക്കള്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി പുളിക്കല്‍ വീട്ടില്‍ എറിക് ഫ്രെഡി (22), ചുള്ളിക്കല്‍ ഓടമ്പിള്ളി വീട്ടില്‍ റിഷാദ് (22), അരൂര്‍ കൈതവളപ്പില്‍ വീട്ടില്‍ സിജാസ് (28), ഫോര്‍ട്ടുകൊച്ചി പെരുമാലില്‍ വീട്ടില്‍ മാത്യു (21), തോപ്പുംപടി നോര്‍ത്ത് മൂലങ്കുഴി കപ്പലടിക്കല്‍ വീട്ടില്‍ ബെന്‍സന്‍ (21), ഫോര്‍ട്ടുകൊച്ചി സൗത്ത് താമരപ്പറമ്പില്‍ വിഷ്ണു (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 2.23 ഗ്രാം എം.ഡി.എം.എ., 16 എല്‍.എസ്.ഡി. സ്റ്റാമ്പ്, 65 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ഇവര്‍ ലഹരിമരുന്ന് വാങ്ങി കോളേജുകളിലും യുവാക്കള്‍ക്കിടയിലും വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതുവഴി ലഭിക്കുന്ന പണം ഇവര്‍ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നതത്രെ. ഒളിവില്‍ കഴിയുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്. അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍മാരായ അബ്ദുള്‍ സലാം, വി.ജി. രവീന്ദ്രനാഥ്, ഫോര്‍ട്ടുകൊച്ചി ഇന്‍സ്പെക്ടര്‍ മനു വി. നായര്‍, മട്ടാഞ്ചേരി എസ്.ഐ. രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ പിടികൂടിയത്.

Content Highlights: six arrested with drugs in kochi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented