കേരളത്തിലും തമിഴ്‌നാട്ടിലും വന്‍തോതില്‍ മയക്കുമരുന്ന് വിതരണം;ഫാര്‍മസിസ്റ്റ് അടക്കം 6 പേര്‍ പിടിയില്‍


അറസ്റ്റിലായ പ്രതികൾ

കുമളി: കേരളത്തിലും തമിഴ്നാട്ടിലും മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ ആറുപേര്‍ പിടിയില്‍. ട്രിച്ചിയിലെ ഫാര്‍മസിസ്റ്റ് ജോനാഥന്‍ മാര്‍ക്ക്, ഇയാളുടെ സഹായി വിനോദിനി, തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശികളായ മുഹമ്മദ് മീരാന്‍, മാണിക്കം, ചിന്നമന്നൂര്‍ സ്വദേശി തങ്കേശ്വരന്‍, കാമാച്ചിപുരം സ്വദേശി ശരവണകുമാര്‍ എന്നിവരെയാണ് തമിഴ്നാട് പോലീസ് പിടികൂടിയത്.

ട്രിച്ചിയിലെ ഫിസിലി ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു മയക്കുമരുന്ന് വ്യാപാരം. മധുരയിലെ കമ്പനി ഗ്രീന്‍ എന്ന പേരിലും ചെന്നെയിലെ കമ്പനി പിങ്ക് എന്ന പേരിലും പുണെയിലെ കമ്പനി ഓറഞ്ച് എന്ന കോഡുകളിലാണ് മരുന്നുകള്‍ എത്തിക്കുന്നത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങള്‍ക്ക് പുറമേ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇതിന്റെ മൊത്ത വിതരണക്കാര്‍ ഉണ്ടെന്ന് ജോനാഥന്‍ പോലീസിന് മൊഴി നല്‍കി. ഇയാളുടെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ മരുന്നിന്റെ വലിയ ശേഖരവും പിടികൂടി.

ബസുകളിലെ ജീവനക്കാര്‍ വഴിയും പാഴ്സല്‍ വഴിയുമാണ് ഇടപാടുകാര്‍ക്ക് മരുന്നുകള്‍ എത്തിച്ചത്. ഏജന്റുമാരുടെ പണം ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടത്തിയിരുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് ദക്ഷിണ മേഖലാ ഐ.ജി.യുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പോലീസ് പരിശോധന.

Content Highlights: six arrested in drugs case tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented