ഒന്നിലധികം പേരുമായി രഹസ്യബന്ധം, ചോദ്യംചെയ്ത സഹോദരനെ ക്വട്ടേഷന്‍ നല്‍കി കൊന്നു, യുവതികള്‍ പിടിയില്‍


ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ അല്ലെങ്കില്‍ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് നാഗരാജ് ആവശ്യപ്പെട്ടതോടെയാണ് സഹോദരനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്.

Photo: twitter.com/KlbCityPolice

ബെംഗളൂരു: രഹസ്യബന്ധം ചോദ്യംചെയ്ത സഹോദരനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതികള്‍ അറസ്റ്റില്‍. കലബുറഗി ഗാജിപുര്‍ സ്വദേശികളായ അനിത (36), മീനാക്ഷി (39) എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹോദരന്‍ നാഗരാജ് മാതമാരി (29) യെ ജൂലായ് 29-ന് പ്രദേശത്തെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കേസന്വേഷണത്തിനിടെ വാടകക്കൊലയാളികളെ പിടികൂടിയതോടെയാണ് കൊലയ്ക്ക് പിന്നില്‍ സഹോദരിമാരാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മീനാക്ഷിയും അനിതയും വിവാഹബന്ധം വേര്‍പ്പെടുത്തി നാഗരാജിനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇതിനിടെ പലവട്ടമായി പ്രദേശത്തെ ഒന്നിലധികം പേരുമായി ഇരുവരും അടുപ്പത്തിലായി. എന്നാല്‍ ഈ ബന്ധങ്ങളെ നാഗ്രാജ് എതിര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് നിരന്തരം വീട്ടില്‍ വഴക്കുനടന്നിരുന്നു.

ഇഷ്ടമുള്ള ഒരാളെ വിവാഹംകഴിക്കുകയോ അല്ലെങ്കില്‍ വീടുവിട്ട് ഇറങ്ങുകയോ വേണമെന്ന് നാഗരാജ് ആവശ്യപ്പെട്ടതോടെയാണ് സഹോദരനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചത്. ഇതിനായി ആണ്‍ സുഹൃത്തുക്കളുടെ സഹായത്തോടെ വാടകക്കൊലയാളികളെയും ഏര്‍പ്പെടുത്തി.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നാഗരാജിനെ വാടകക്കൊലയാളികള്‍ മര്‍ദിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കൊലപ്പെടുത്തിയത്. പ്രതികളായ അവിനാശ് (25), ആഷിക് (27), രോഹിത് (27) എന്നിവര്‍ നാലുദിവസത്തിനുള്ളില്‍ പോലീസിന്റെ പിടിയിലായി.

ഇവരെ ചോദ്യംചെയ്തതോടെയാണ് അനിതയും മീനാക്ഷിയും ചേര്‍ന്നാണ് കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചതെന്ന വിവരം പോലീസിന് ലഭിച്ചത്. സംഭവത്തില്‍ നാലുപേര്‍ കൂടി പിടിയിലാകാനുണ്ടെങ്കിലും ഒളിവില്‍ പോയ ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

Content Highlights: sisters killed their brother through hired killers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented