സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ച സംഭവം: പ്രതി ലീഗ് നേതാവിന്റെ മകന്‍, പോലീസിനെതിരേ ഗുരുതര ആരോപണം


1. മർദനത്തിന്റെ ദൃശ്യം 2. പ്രതി സി.എച്ച്. ഇബ്രാഹിം ഷബീർ 3. പരാതിക്കാരി | Screengrab: Mathrubhumi News

മലപ്പുറം: തേഞ്ഞിപ്പലം പാണമ്പ്രയില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരിമാരെ നടുറോഡില്‍ മര്‍ദിച്ച സംഭവത്തില്‍ പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. പ്രതിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയ്യാറായില്ലെന്നും അറസ്റ്റ് ചെയ്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ് ചെയ്തതെന്നും പരാതിക്കാര്‍ ആരോപിച്ചു. പ്രാദേശിക ലീഗ് നേതാവിന്റെ മകനായതിനാലാണ് പോലീസ് പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.

ഏപ്രില്‍ 16-ാം തീയതി ദേശീയപാതയിലെ പാണമ്പ്രയിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീര്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച് മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു. പിന്നാലെ പാണമ്പ്ര ഇറക്കത്തില്‍വെച്ച് ഷബീര്‍ കാര്‍ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടികളെ നടുറോഡിലിട്ട് മര്‍ദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാള്‍ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഏപ്രില്‍ 16-ന് നടന്ന സംഭവമായിട്ടും പോലീസ് ശനിയാഴ്ചയാണ് തങ്ങളുടെ മൊഴി രേഖപ്പെടുത്തിയതെന്ന് പരാതിക്കാര്‍ ആരോപിച്ചു. പ്രതിയെ പോലീസ് വിളിച്ചുവരുത്തിയെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.

'അയാള്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ഔട്ട് ഓഫ് കണ്‍ട്രോള്‍ ആയാണ് അയാള്‍ വണ്ടിയെടുത്ത് വന്നത്. ഞങ്ങളെ ഇടിച്ചിടാന്‍ വേണ്ടിയാണ് വന്നത്. ഞാന്‍ ബ്രേക്ക് പിടിച്ചുകൊണ്ടതാണ് ഞങ്ങള്‍ ആ വണ്ടിയുടെ അടിയില്‍പ്പോകാതിരുന്നത്. പോലീസ് മൊഴിയെല്ലാം എടുത്തിരുന്നു. വധശ്രമമാണ് നടന്നത്. പക്ഷേ, എഫ്.ഐ.ആറില്‍ പോലീസ് അങ്ങനെ എഴുതിയിട്ടില്ല. വണ്ടിയുമായി വന്ന് തടഞ്ഞു എന്നരീതിയിലാണ് പോലീസിന്റെ എഫ്.ഐ.ആര്‍. അതിനാല്‍ കേസ് സ്ട്രാങ്ങ് ആകില്ല' പരാതിക്കാരി പ്രതികരിച്ചു.


Content Highlights: sisters attacked in thenjippalam panambra malappuram allegation against police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented