ബസില്‍നിന്ന് മോഷ്ടിച്ചത് യാത്രക്കാരിയുടെ മൂന്നരപ്പവന്റെ മാല; സഹോദരിമാര്‍ അറസ്റ്റില്‍


മാരി, കാവ്യ

കൊല്ലം: ബസില്‍നിന്ന് മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ ഈസ്റ്റ് പോലീസ് പിടികൂടി. തൂത്തുക്കുടി അണ്ണാ നഗര്‍ എ-13യില്‍ മാരി (30), കാവ്യ (26) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ആശ്രാമം-ദളവാപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ലക്ഷ്മിക്കുട്ടിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.

ബസ് ശങ്കേഴ്‌സ് ജങ്ഷനില്‍ എത്തിയപ്പോള്‍ ലക്ഷ്മിക്കുട്ടിയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഉടന്‍തന്നെ ലക്ഷ്മിക്കുട്ടി മറ്റ് യാത്രക്കാരെ വിവരമറിയിച്ചു. ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ച് ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇരുവരെയും പിടികൂടി.



Content Highlights: sisters arrested in chain snatching case kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented