ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു, സഹോദരി രക്ഷപ്പെട്ടത് ശ്മശാനത്തില്‍ ഒളിച്ചിരുന്ന്


ഒച്ചവെച്ചതിനാല്‍ ചേച്ചിയെ അങ്കിള്‍ അടിച്ചെന്നും ഭയന്നുപോയ താന്‍ ഓടിരക്ഷപ്പെട്ടെന്നുമായിരുന്നു ആറുവയസ്സുകാരിയുടെ മൊഴി.

Photo: twitter.com/dubeyavishek & twitter.com/ghaziabadpolice

ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചു. ഗാസിയബാദിലെ മോഡിനഗറിലാണ് ദാരുണമായ സംഭവം. കേസില്‍ അയല്‍ക്കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന കപില്‍കുമാറാ(25)ണ് അറസ്റ്റിലായത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സഹോദരിയായ ആറുവയസ്സുകാരിയെയും തട്ടിക്കൊണ്ടുപോയ കപില്‍, ഒമ്പതുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് ഭയന്ന ആറുവയസ്സുകാരി സമീപത്തെ ശ്മശാനത്തില്‍ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടിയെ പിന്നീട് സുരക്ഷിതമായി കണ്ടെത്തി.വ്യാഴാഴ്ച വൈകിട്ടോടെയാണ് വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരിമാരെ കാണാതായത്. തുടര്‍ന്ന് വീട്ടുകാരും സമീപവാസികളും തിരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ കപിലിന്റെ സൈക്കിളില്‍ കയറി പോകുന്നത് കണ്ടുവെന്ന് ഇതിനിടെ ചിലര്‍ മൊഴി നല്‍കി. എന്നാല്‍ കപിലിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേസമയം, വീട്ടുകാര്‍ പോലീസിലും പരാതി അറിയിച്ചു.

മോഡിനഗര്‍, മുരാദ്‌നഗര്‍, മസൂരി എന്നിവിടങ്ങളില്‍നിന്നുള്ള അമ്പതോളം പോലീസുകാരാണ് പെണ്‍കുട്ടികള്‍ക്കായുള്ള തിരച്ചിലില്‍ പങ്കെടുത്തത്. ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. പോലീസിന്റെ അന്വേഷണത്തില്‍ കപില്‍കുമാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു കരിമ്പിന്‍ തോട്ടത്തിന് സമീപത്തേക്ക് പോയതായ വിവരം ലഭിച്ചു. തുടര്‍ന്ന് ഈ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ ശ്മശാനത്തില്‍നിന്ന് ആറുവയസ്സുകാരി പോലീസ് സംഘത്തിന്റെ അടുത്തേക്ക് ഓടിവരുകയായിരുന്നു.

ഒച്ചവെച്ചതിനാല്‍ ചേച്ചിയെ അങ്കിള്‍ അടിച്ചെന്നും ഭയന്നുപോയ താന്‍ ഓടിരക്ഷപ്പെട്ടെന്നുമായിരുന്നു ആറുവയസ്സുകാരിയുടെ മൊഴി. ഇതിനിടെ 500 മീറ്റര്‍ അകലെനിന്ന് പ്രതിയുടെ സൈക്കിളും ചെരിപ്പുകളും പോലീസ് കണ്ടെത്തി. ഒടുവില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീടിന് സമീപത്തുനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Also Read

കരിപ്പൂരിലെ സ്വർണക്കടത്ത്: കസ്റ്റംസിന് ...

സർവീസിലിരിക്കെ ഷൈബിനൊപ്പം വിദേശയാത്ര; റിട്ട ...

പോലീസിന്റെ ചോദ്യംചെയ്യലില്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഭാര്യപിതാവ് മരിച്ചതിനാല്‍ കഴിഞ്ഞദിവസം മുഴുവന്‍ താന്‍ മീററ്റിലായിരുന്നുവെന്നും ഭാര്യയെ മീററ്റിലാക്കി തിരികെവന്നതാണെന്നുമാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍ യുവാവ് കുറ്റംസമ്മതിച്ചു. തുടര്‍ന്ന് പോലീസ് സംഘത്തിന് പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച സ്ഥലവും കാണിച്ചുനല്‍കി.

ക്രൂരമായ ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ യുവാവ്, കരിമ്പിന്‍ തോട്ടത്തിലെ കുഴല്‍ക്കിണറിന് സമീപമാണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. ഇലകള്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തിരുന്നു.

മൃതദേഹത്തില്‍ മാരകമായി മുറിവേറ്റ പാടുകളുണ്ട്. കൊലയ്ക്ക് മുമ്പ് പ്രതി പെണ്‍കുട്ടിയെ മര്‍ദിച്ചതിന്റെ തെളിവുകളാണിതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കേസില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും കേസ് അതിവേഗ കോടതിയിലേക്ക് കൈമാറുമെന്നും ഗാസിയാബാദ് എസ്.എസ്.പി. ജി. മുനിരാജ് അറിയിച്ചു. ഒരുമാസത്തിനുള്ളില്‍ പ്രതിയ്ക്ക് ശിക്ഷ വാങ്ങിനല്‍കുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന കപില്‍കുമാറാണ് ക്രൂരമായ കുറ്റകൃത്യം ചെയ്തതെന്ന വിവരമറിഞ്ഞതിന്റെ ഞെട്ടലിലാണ് പെണ്‍കുട്ടിയുടെ കുടുംബം.' 'പ്രതിയായ അവന്‍ എനിക്ക് സഹോദരനെപ്പോലെയായിരുന്നു. തലമുറകളായി അവരുടെ കുടുംബവും തങ്ങളുടെ കുടുംബവും സുഹൃത്തുക്കളായിരുന്നു. ചാച്ചാ എന്നാണ് മകള്‍ അവനെ വിളിച്ചിരുന്നത്. അവന്‍ ഞങ്ങളോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. അവനെ കാണാന്‍ അവസരം കിട്ടിയാല്‍ എന്തിനാണ് ഇത് ചെയ്തതെന്ന് ചോദിക്കും''- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

Content Highlights: sisters abducted in uttar pradesh nine year old raped and killed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented