‘ദൃശ്യം’ സിനിമയ്ക്കും മുമ്പേ സമാന കൊലപാതകം; ജയിലിൽ സുഹൃത്തിനോട് നടത്തിയ രഹസ്യസംഭാഷണം വിനയായി 


മാത്യുവിന്റെ മൃതദേഹം കണ്ടെത്താനായി വീട് കുഴിച്ച് പരിശോധിക്കുന്നു (ഫയൽചിത്രം)

വൈക്കം: ‘ദൃശ്യം’ മോഡൽ എന്ന് പിന്നീട് പറയുന്ന കൊലപാതകങ്ങൾ. ആളിനെ വകവരുത്തി മൃതദേഹം തെളിവില്ലാത്ത വിധം ഒളിപ്പിക്കുക. മറ്റ് അവശിഷ്ടങ്ങൾ എല്ലാം ഇല്ലാതാക്കുക. ദൃശ്യം സിനിമയ്‌ക്കുമുമ്പേ ഈ രീതിയിലുള്ള കൊലപാതകം നടന്നത് തലയോലപ്പറമ്പിലാണ്.

പണമിടപാടുകാരനായ തലയോലപ്പറമ്പ് കാലായിൽ മാത്യു (44)വിന്റെ വധം. ഇദ്ദേഹത്തെ കാണാതാകുന്നത് 2008 നവംബർ 25-നാണ്. വൈകീട്ട്‌ നാലരയ്ക്ക് വീട്ടിൽനിന്ന്‌ പോയ മാത്യുവിനെ പിന്നീട് കാണാതാകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയ്ക്ക് സമീപത്തെ സിനിമാ തിയറ്ററിനടത്ത്‌ മാത്യുവിന്റെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. അന്വേഷണം തുടർന്നെങ്കിലും എങ്ങുമെത്തിയില്ല. പലരിൽനിന്ന്‌ വാങ്ങിയ പണവുമായി മുങ്ങിയതാണെന്ന് പ്രചാരണമുണ്ടായി.



എട്ടുവർഷത്തിനുശേഷം കള്ളനോട്ടുകേസിൽ ടി.വി.പുരം ചെട്ടിയാംവീട് അനീഷ് (38) പിടിയിലായി. ഇയാൾ ജയിലിൽ സുഹൃത്തിനോട് നടത്തിയ രഹസ്യസംഭാഷണം പുറത്തുവന്നു. മാത്യുവിന്റെ മരണത്തിൽ തനിക്കുള്ള പങ്കിനെപ്പറ്റിയാണ്‌ അയാൾ പറഞ്ഞതെന്നാണ് അറിഞ്ഞത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യുവിന്റെ മകൾ നൈസി മാത്യു തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകി.

അന്വേഷണം നടക്കവേ, പ്രതി മകനാണെന്ന വിവരം നൽകിയത് അനീഷിന്റെ അച്ഛനാണ്. അനീഷ് കുറ്റസമ്മതം നടത്തി. തലയോലപ്പറമ്പിലെ കെട്ടിടത്തിൽ മാത്യുവിന്റെ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന് അനീഷ് പോലീസിനോട് പറഞ്ഞു. പോലീസ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടം കുഴിച്ച് പരിശോധന നടത്തി. അസ്ഥികളും മാത്യുവിന്റെ വാച്ചും കണ്ടെത്തി. ഡി.എൻ.എ. പരിശോധനയിൽ അസ്ഥികളുടെ അവശിഷ്ടങ്ങൾ മാത്യുവിന്റേതാണെന്ന് സ്ഥിരീകരിച്ചു.

വീടുതുരന്ന് പരിശോധന ജെസ്നയ്ക്കുവേണ്ടിയും

കാണാതായ ആളിനായി വീടിന്റെ അടിത്തറ തുരന്ന് പരിശോധന ജില്ലയിൽ 2018-ലും നടന്നു. ഇനിയും എവിടെയെന്നറിയാത്ത ജെസ്‌ന മരിയം ജെയിംസിനായി 2018 ജൂൺ 22-നാണ് ഏന്തയാറിൽ വീടിന്റെ തറ തുരന്നത്. ജെസ്‌നയുടെ അച്ഛൻ ഏറ്റെടുത്ത് പണിയുന്ന വീട്ടിലായിരുന്നു ഇത്.

പക്ഷേ, ഒരുസൂചനയും കണ്ടെത്താനായില്ല. ജെസ്‌നയുടെ തിരോധാനത്തിനുപിന്നിൽ അച്ഛന് പങ്കുണ്ടെന്ന് ചിലർ ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹം പണിയുന്ന വീടിനുള്ളിൽ മൃതദേഹം മൂടിയെന്നും അവർ ആക്ഷേപിച്ചു. എന്നാൽ, ഏത് അന്വേഷണവും നേരിടാൻ ഒരുക്കമാണെന്ന് അച്ഛൻ സമ്മതിക്കുകയും ചെയ്തു. തുടർന്നാണ് പരിശോധന നടത്തിയത്.

Content Highlights: Similar type murder before 'Drisham' movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented