മുതുവട്ടൂരിലെ ആശുപത്രിയിൽ കഴിയുന്ന എസ്.ഐ. അറമുഖൻ
ഗുരുവായൂര്‍: ബസില്‍ കയറുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എസ്.ഐ.യ്ക്ക് പരിക്കേറ്റു. ചാവക്കാട് മുനയ്ക്കക്കടവ് തീരദേശ സ്റ്റേഷനിലെ എസ്.ഐ. അറമുഖനെ (55) കൈയ്ക്കും ചുണ്ടിനും പരിക്കേറ്റതിനെത്തുടര്‍ന്ന് മുതുവട്ടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനെ തൃശ്ശൂരിലേക്കുള്ള ബസില്‍ കയറ്റിവിടാന്‍ വന്നതായിരുന്നു അറമുഖന്‍. യൂണിഫോമില്‍ അല്ലായിരുന്നു.
തൃശ്ശൂരിലേക്ക് പോരുന്നില്ലേയെന്ന് കണ്ടക്ടര്‍ എസ്.ഐ.യോട് ചോദിച്ചു. ചോദ്യം പലതവണ ആവര്‍ത്തിച്ചപ്പോള്‍ എസ്.ഐ. ഇല്ലെന്ന് മറുപടി പറയുകയും എന്തിനാണ് ഇങ്ങനെ ആവര്‍ത്തിക്കുന്നതെന്ന് ചോദിക്കുകയും ചെയ്തു. ഇത് തര്‍ക്കത്തിനിടയാക്കി.
കണ്ടക്ടര്‍ തള്ളിയപ്പോള്‍ എസ്.ഐ. വീഴുകയായിരുന്നു. റോഡില്‍ ചുണ്ടുരഞ്ഞ് മുറിവേറ്റു. എന്നാല്‍, പോലീസാണെന്ന് അറിയാതെയാണ് ബസ് ജീവനക്കാര്‍ മര്‍ദിച്ചതെന്ന് പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പി.ആര്‍. ബസിലെ കണ്ടക്ടര്‍ രഞ്ജിത്തിന്റെ (34) പേരില്‍ കേസെടുത്തു.
Content Highlights: si got injured after clash with bus conductor in guruvayur thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..