യുവതിയും കുഞ്ഞും മരിച്ച സംഭവം: ആന്ധ്രാക്കാരന്‍ വന്നതില്‍ ദുരൂഹത; ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍, കേസ്


മകളെ ചികിത്സിച്ച ആശുപത്രിയില്‍ ഭര്‍തൃ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതന്‍ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാന്‍ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിച്ചു. 

ശ്യാമയും കുഞ്ഞും ഭർത്താവിനൊപ്പം

തിരുവനന്തപുരം: യുവതിയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് വിനീതും കുടുംബവും ഒളിവില്‍പ്പോയെന്ന് പരാതി. ഇവര്‍ക്കെതിരേ ആറന്‍മുള പോലീസ് സ്ത്രീധന പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മേയ് ആറിന് വീട്ടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ശ്യാമയും മകളും പിന്നീട് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ വിനീതും കുടുംബവും ശ്രമിക്കുമെന്ന് ആശങ്കയുള്ളതായി ശ്യാമയുടെ പിതാവ് മോഹനന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മകളെ ചികിത്സിച്ച ആശുപത്രിയില്‍ ഭര്‍തൃ സഹോദരിയോടൊപ്പം ആന്ധ്രാ സ്വദേശിയായ ഒരു അപരിചിതന്‍ എത്തിയിരുന്നുവെന്നും. ഇയാളാണ് വിനീതിനും കുടുംബത്തിനും രക്ഷപ്പെടാന്‍ സഹായം ഒരുക്കിയതെന്നും പിതാവ് ആരോപിച്ചു. മകളുളെ കല്യാണം കഴിഞ്ഞിട്ട് ആറ് വര്‍ഷമായി. ഇതിനിടെ പണം ആവശ്യപ്പെട്ട് പലതവണ വിനീത് തന്നെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു.

മേയ് ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇടയാറന്‍മുളയിലെ വീട്ടിലാണ് ശ്യാമയേയും മൂന്ന് വയസുള്ള മകളേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 12ന് കുഞ്ഞും പിന്നാലെ ശ്യാമയും മരിച്ചു. ഇതിനുശേഷം ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍ പോയെന്നാണ് ശ്യാമയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.

വിനീതിന്റെയും കുടുംബത്തിന്റെയും മെബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇവരെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: shyama death case, family allegation against husband

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented