ഓഫീസില്‍ പറഞ്ഞത് വിവാഹിതയാണെന്ന്; മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും പുറത്ത്; ആയുധം കണ്ടെടുത്തു


മെഹ്‌റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തുടയെല്ല് അടക്കമുള്ളവരാണ് ഏറ്റവുമൊടുവില്‍ പോലീസിന് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ശ്രദ്ധയും അഫ്താബും | Photo: Instagram/thatshortrebel

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. പ്രതിയായ അഫ്താബ് അമീന്‍ പൂനെവാലയുടെ ഛത്തര്‍പുരിലെ ഫ്‌ളാറ്റില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അഫ്താബിന്റെ ജോലിസ്ഥലത്തുനിന്ന് ഒരു വലിയ പോളിത്തീന്‍ കവര്‍ കണ്ടെടുത്തതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മെഹ്‌റൗളിയിലെ വനമേഖലയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. തുടയെല്ല് അടക്കമുള്ളവയാണ് ഏറ്റവുമൊടുവില്‍ പോലീസിന് ലഭിച്ചതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, കൃത്യം നടന്ന സമയത്ത് ശ്രദ്ധയും അഫ്താബും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു അഫ്താബിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവരുടെ താമസസ്ഥലത്തുനിന്നുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ പോലീസ് സംഘം ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തിയേക്കുമെന്നാണ് സൂചന.

അതിനിടെ, രണ്ടുവര്‍ഷം മുമ്പ് സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ശ്രദ്ധ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തുവന്നു. അഫ്താബിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതിന് പിന്നാലെ തന്നെ ഇയാള്‍ ശ്രദ്ധയെ ഉപദ്രവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഈ ചാറ്റുകളിലുള്ളത്. അഫ്താബിന്റെ മര്‍ദനത്തെ തുടര്‍ന്ന് മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റതിന്റെ ചിത്രങ്ങളും ശ്രദ്ധ സുഹൃത്തുക്കള്‍ക്ക് അയച്ചുനല്‍കിയിരുന്നു.

അഫ്താബിനൊപ്പം മുംബൈയില്‍ താമസിക്കുന്ന കാലത്താണ് ശ്രദ്ധ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നത്. ഒരിക്കല്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് ജോലിക്ക് വരാന്‍ കഴിയില്ലെന്നും കഴിഞ്ഞദിവസം മര്‍ദനമേറ്റത് കാരണം ശരീരമാകെ മുറിവാണെന്നും ബി.പി. കുറവാണെന്നും കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നുമാണ് 2020 നവംബര്‍ 24-ന് മാനേജര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത്. താന്‍ വിവാഹിതയാണെന്നാണ് ശ്രദ്ധ ഓഫീസില്‍ പറഞ്ഞിരുന്നതെന്നും മാനേജര്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ മറ്റൊരു സുഹൃത്തിന് മൂക്കിന് പരിക്കുപറ്റിയതിന്റെ ചിത്രം ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ അയച്ചുനല്‍കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ മൂക്കിന് ചതവുണ്ടെന്നും ഗോവണി കയറുമ്പോള്‍ വീണതാണെന്നുമായിരുന്നു ശ്രദ്ധയുടെ മറുപടി. എന്നാല്‍ ഇതെല്ലാം അഫ്താബ് ഉപദ്രവിച്ചതാണെന്നും കടുത്ത ഗാര്‍ഹികപീഡനമാണ് ശ്രദ്ധ അനുഭവിച്ചിരുന്നതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.


Content Highlights: shraddha walker murder case police found weapon used by afthab to chop body report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented